കായികം

ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഇനി രാഹുല്‍ ദ്രാവിഡും ; നേട്ടം ഹൃദയത്തോട് ചേര്‍ക്കുന്നുവെന്ന് താരം

സമകാലിക മലയാളം ഡെസ്ക്

ഓസ്‌ട്രേലിയ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും അണ്ടര്‍-19 പരിശീലകനുമായ രാഹുല്‍ദ്രാവിഡ് ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗും, ഇംഗ്ലണ്ടിന്റെ വനിതാ വിക്കറ്റ് കീപ്പറുമായിരുന്ന ക്ലെയര്‍ ടൈലറുമാണ് ഇക്കുറി പട്ടികയില്‍ ഇടം കണ്ടെത്തിയ മറ്റുള്ളവര്‍.

ആദരവിന് ഐസിസിയോട് നന്ദിയുണ്ടെന്നും ചെറുപ്പത്തില്‍ താന്‍ ആരാധനയോടെ നോക്കി കണ്ട ആളുകളുടെ പട്ടികയിലേക്ക് എത്തിച്ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.ഒരു മികച്ച ക്രിക്കറ്ററായി വളരുന്നതിന്  കൂടെ നിന്ന എല്ലാവരെയും സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നുവെന്നും നേട്ടം ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്നതായും ഐസിസിക്ക് അയച്ച മറുപടി സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ എത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് രാഹുല്‍ ദ്രാവിഡ്. ഇതിഹാസതാരങ്ങളായ സുനില്‍ ഗവാസ്‌കര്‍, ബിഷന്‍സിങ് ബേദി, കപില്‍ദേവ്, അനില്‍ കുംബ്ലൈ എന്നിവരാണ് മറ്റുള്ളവര്‍.

പട്ടികയിലെത്തുന്ന ഇരുപത്തിയഞ്ചാമത്തെ ഓസ്‌ട്രേലിയക്കാരനാണ് പോണ്ടിംഗ്. ക്ലെയര്‍ ഏഴാമത്തെ ഇംഗ്ലീഷ് താരവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി; പൊന്നാനിയില്‍ വീണ്ടും കവര്‍ച്ച

കുടുംബശ്രീ യൂണിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

പ്രണയപ്പക കാമുകിയുടെ ജീവനെടുത്തു, വിഷ്ണുപ്രിയ വധക്കേസില്‍ വിധി വെള്ളിയാഴ്ച

കാൻസറിനോട് പോരാടി ഒരു വർഷം; ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു