കായികം

കൂളായി 37ലേക്ക്‌;  ഇന്ത്യന്‍ ക്രിക്കറ്റിലെ ആ ആചാരത്തില്‍ നിന്ന് ധോനിക്കും മോചനമില്ല

സമകാലിക മലയാളം ഡെസ്ക്

സാക്ഷിയും സിവയും, കൂടെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും...ലോക കിരീടം ഇന്ത്യയുടെ കൈകളിലേക്ക് എത്തിച്ച നായകന്‍ കേക്ക് മുറിച്ച് 37ാം ജന്മദിനം ആഘോഷമാക്കി. കേക്ക് മുറിക്കലിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പതിവ് ആചാരമായ കേക്കില്‍ കുളിപ്പിക്കലില്‍ നിന്നും ഇന്ത്യയുടെ മുന്‍ നായകനും മോചനമില്ല. 

രണ്ടാം ട്വിന്റി20യില്‍ ഇംഗ്ലണ്ടിനോട് തോല്‍വി നേരിട്ടതിന് പിന്നാലെയായിരുന്നു ധോനിയുടെ ജന്മദിനാഘോഷം. ജന്മദിന തലേന്ന് 24 ബോളില്‍ നിന്നും 32 റണ്‍സായിരുന്നു ധോനിയുടെ സമ്പാദ്യം. എന്നാല്‍ 41 ബോളില്‍ നിന്നും 58 റണ്‍സെടുത്ത ഹേല്‍സ് ഇംഗ്ലണ്ടിനെ പരമ്പര സമനിലയിലാക്കാന്‍ സഹായിക്കുകയായിരുന്നു. 

അനുഷ്‌കാ ശര്‍മയും ക്യാപ്റ്റന്‍ കൂളിന്റെ പിറന്നാളാഘോഷത്തില്‍ പ്രത്യക്ഷപ്പെട്ടു. ധോനിക്ക് ജന്മദിനാശംസകള്‍ സമൂഹമാധ്യമങ്ങളില്‍ ഒഴുകുന്നുമുണ്ട്. നിങ്ങളുടെ സ്റ്റമ്പിങ്‌സിനേക്കാള്‍ വേഗത്തില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കട്ടെ എന്നായിരുന്നു ധോനിക്ക് ജന്മദിനാശംസ നേര്‍ന്ന് സെവാഗ് ട്വീറ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി