കായികം

കോഹ് ലിയും സംഘവും ഇംഗ്ലണ്ടിലും ജയിച്ചു കയറുന്നു; ട്വിന്റി20 പരമ്പര സ്വന്തം, ഇനി ഏകദിനം

സമകാലിക മലയാളം ഡെസ്ക്

ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിലും വിജയക്കൊടി പാറിച്ച് ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ട്വിന്റി20 പരമ്പര 2-1ന് കോഹ് ലിയും സംഘവും സ്വന്തമാക്കി. 

ഇംഗ്ലണ്ട് മുന്നോട്ടു വെച്ച 199 റണ്‍സ് വിജയലക്ഷ്യം രോഹിത്തിന്റെ സെഞ്ചുറി മികവില്‍ അനായാസം മറികടക്കുകയായിരുന്നു ടീം ഇന്ത്യ. 29 ബോളില്‍ 43 റണ്‍സ് അടിച്ചെടുത്ത നായകന്‍ വിരാട് കോഹ് ലിയും, ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ഹര്‍ദിക് പാണ്ഡ്യയും പരമ്പര ഇംഗ്ലണ്ടിന്റെ പക്കല്‍ നിന്നും സ്വന്തമാക്കി. 

14 ബോളില്‍ നിന്നും പാണ്ഡ്യ 33 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നതോടെ 18.4 ഓവറില്‍ ഇന്ത്യ ജയം കണ്ടു. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം നല്‍കുന്നതാണ് ട്വിന്റി20 പരമ്പര ജയം. 

തന്റെ മൂന്നാം ട്വിന്റി20 സെഞ്ചുറിയാണ് ബ്രിസ്റ്റോള്‍ ഗ്രൗണ്ടില്‍ രോഹിത്ത് സ്വന്തമാക്കിയത്. 11 ഫോറും അഞ്ച് സിക്‌സും പറത്തിയായിരുന്നു വൈസ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്. മൂന്നാം വിക്കറ്റില്‍ കോഹ് ലിയുമായി ചേര്‍ന്ന് പടുത്തുയര്‍ത്തിയ 89 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. 

ജസന്‍ റോയിയുടെ മികച്ച ബാറ്റിങ്ങായിരുന്നു ഇംഗ്ലണ്ടിനെ തുണച്ചത്. തുടക്കത്തില്‍ ജസന്‍ അടിച്ചു കളിച്ചെങ്കിലും ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനത്തിലേക്ക് എത്തിപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ശക്തമായി തിരിച്ചു വരികയും ആതിഥേയരുടെ ഇന്നിങ്‌സ് 198ല്‍ അവസാനിപ്പിക്കുകയും ചെയ്തു. നാല് വിക്കറ്റ് പിഴുത് ഹര്‍ദിക്കാണ് ബൗളര്‍മാരില്‍ മികച്ചു നിന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്