കായികം

വിതുമ്പിക്കരഞ്ഞ് സെറീന; 'ആ കാഴ്ച എനിക്ക് കാണാനായില്ലല്ലോ'

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വിജയത്തിനൊടുവില്‍ അലറി വിളിച്ച് സന്തോഷം പ്രകടിപ്പിക്കുന്ന സെറീനയോ, എതിരാളിക്കുമേല്‍ ഒറ്റ നോട്ടം കൊണ്ട് ആധിപത്യം നേടുന്ന പോരാളിയോ ആയിരുന്നില്ല ആ നിമിഷങ്ങളില്‍ അവര്‍. കുഞ്ഞ് ഒളിംപ്യയുടെ സ്‌നേഹനിധിയായ അമ്മ മാത്രമായിരുന്നു. വിംബിള്‍ഡണിന്റെ തിരക്കില്‍ മകളുടെ സാമീപ്യം ഇല്ലാതെയാകുന്നത് വിഷമിപ്പിക്കുന്നുവെന്ന് അവര്‍ ലോകത്തോട് തുറന്ന് പറയുകയായിരുന്നു.

പരിശീലനത്തിന്റെ തിരക്കുകള്‍ക്കിടയില്‍പ്പെട്ടതോടെ മകള്‍ ആദ്യമായി നടക്കുന്നത് കാണാന്‍ കഴിഞ്ഞില്ലെന്നും പിന്നീട് അതോര്‍ത്ത് കരഞ്ഞു പോയി എന്ന കാര്യം സെറീന തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. അത്രയധികം ഉള്ളുലച്ചതുകൊണ്ടാവണം ലോകത്തോട് അക്കാര്യം തുറന്ന് പറയാനും അവര്‍ തയ്യാറായത്. 

സെറീനയുടെ ട്വീറ്റ് ആരാധകരെയും കണ്ണീരണിയിച്ചു. വളരുമ്പോള്‍ അമ്മയെ ഓര്‍ത്ത് ഒളിംപ്യ അങ്ങേയറ്റം സന്തോഷിക്കുമെന്നും വിഷമിക്കാതെ ഫൈനലില്‍ ശ്രദ്ധിക്കൂ എന്നുമാണ് പലരും ഉപദേശിച്ചത്. അമ്മയെ നേരില്‍ കാണുമ്പോള്‍ നന്നായി നടന്നുകാണിക്കാനുള്ള പരിശീലനം ആയിരുന്നു അതെന്ന് കണക്കാക്കിയാല്‍ മതി എന്നായിരുന്നു മറ്റൊരാളുടെ മറുപടി.

ഞായറാഴ്ചയാണ് ജര്‍മ്മന്‍ താരം ഏയ്ഞ്ചലിച്ച് കെര്‍ബറുമായി സെറീന ഏറ്റുമുട്ടുന്നത്. കെര്‍ബറിനെതിരെ കളിച്ച എട്ട് മത്സരങ്ങളില്‍ ആറിലും വിജയം സെറീനയ്‌ക്കൊപ്പമായിരുന്നു. 2016 ലും സെറീന- കെര്‍ബര്‍ ഫൈനലിനാണ് വിംബിള്‍ഡണ്‍ സാക്ഷിയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും