കായികം

നാല്‍പ്പത് കോടി രൂപയ്ക്ക് എംബാപ്പെയെ കിട്ടിയേനെ; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കാണിച്ച മണ്ടത്തരത്തെ കുറിച്ച് മുന്‍ സഹപരിശീലകന്‍

സമകാലിക മലയാളം ഡെസ്ക്

ക്രിസ്റ്റിയാനോ പോയതിന് പിന്നാലെ റയലിന്റെ സൂപ്പര്‍ താരമായി എത്തുക നെയ്മറല്ല, എംബാപ്പെ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോക കപ്പിലെ പ്രകടനം എംബാപ്പെയുടെ മൂല്യം ഇരട്ടിയാക്കുമെന്നും ഉറപ്പ്. ഇങ്ങനെ സൂപ്പര്‍ താര പരിവേശത്തില്‍ എംബാപ്പെ നില്‍ക്കുമ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇപ്പോള്‍ നിരാശയായിരിക്കും...

വെറും അഞ്ച് മില്യണ്‍ യൂറോയ്ക്ക് എംബാപ്പെയെ സ്വന്തമാക്കാന്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്താതിരുന്നതായിരിക്കും പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും തിരിച്ചടി നേരിടുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഇപ്പോള്‍ നിരാശരാക്കുന്നുണ്ടാവുക. 

റഷ്യന്‍ ലോക കപ്പിലെ ഗോള്‍ഡന്‍ ബോള്‍ എംബാപ്പെയുടെ കൈകളിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അന്ന് എംബാപ്പെയ്ക്ക് വേണ്ടി ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങാതിരുന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ സഹ പരിശീലകനായ റിയാന്‍ ഗിഗ്‌സ്. 

ഒരു വര്‍ഷം മുന്‍പ് ഞാന്‍ എംബാപ്പെയുടെ കളി കണ്ടിരുന്നു. ഗബ്രിയേല്‍ ജീസസിനൊപ്പമാണ് കണ്ടത്. അപ്പോള്‍ തന്നെ എംബാപ്പെയെ ടീമിലെടുക്കണം എന്നാണ് തോന്നിയത്. 5 മില്യണ്‍ യൂറോയ്‌ക്കെല്ലാം അന്ന് എംബാപ്പെയെ സ്വന്തമാക്കാമായിരുന്നു. ലോണിന് തിരിച്ചു നല്‍കുകയും ആകാം. എന്നാല്‍ എംബാപ്പെയ്ക്ക് വേണ്ടി ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങാന്‍ യുനൈറ്റഡ് തയ്യാറായില്ലെന്ന് അദ്ദേഹം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു