കായികം

വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ട് ദ്യോക്കോവിചിന്റെ തിരിച്ചുവരവ്

സമകാലിക മലയാളം ഡെസ്ക്


 
ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിചിന്. ഫൈനലില്‍ അട്ടിമറി വീരന്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സനെ വീഴ്ത്തിയാണ് ദ്യോക്കോ കരിയറിലെ നാലാം വിംബിള്‍ഡണും കരിയറിലെ 13ാം ഗ്രാന്‍ഡ് സ്ലാം കിരീടവും സ്വന്തമാക്കിയത്. 

ക്വാര്‍ട്ടറില്‍ റോജര്‍ ഫെഡററെ തുരത്തിയ മിടുക്ക് ഫൈനലില്‍ ആന്‍ഡേഴ്‌സന് പുറത്തെടുക്കാന്‍ സാധിച്ചില്ല. ഏറെക്കുറേ അനായാസമായാണ് ദ്യോക്കോവിച് മത്സരവും കിരീടവും പിടിച്ചെടുത്തത്. മൂന്നാം സെറ്റില്‍ മാത്രമാണ് കെവിന്‍ ആന്‍ഡേഴ്‌സന്‍ തിരിച്ചുവരാനുള്ള ശ്രമം നടത്തിയത്. സ്‌കോര്‍: 6-2, 6-2, 7-6 (7-3). 

പരുക്കും ഫോമില്ലായ്മയും കാരണം മാസങ്ങളായി മുഖ്യധാരയില്‍ മങ്ങി നിന്ന ദ്യോക്കോവിചിന്റെ ഉജ്ജ്വല തിരിച്ചുവരവാണ് ലണ്ടനില്‍ കണ്ടത്. സെമിയില്‍ കടുത്ത പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നാദലിനെ വീഴ്ത്തിയാണ് ദ്യോക്കോവിച് ഫൈനലിലേക്ക് കടന്നത്. 

കഴിഞ്ഞ തവണ യു.എസ് ഓപണിന്റെ ഫൈനലിലെത്തി പരാജയപ്പെട്ട കെവിന്‍ ആന്‍ഡേഴ്‌സന് ഇത്തവണയും കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം നേട്ടമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിക്കാതെ പോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും