കായികം

ആ മെഡല്‍ എനിക്ക് വേണ്ട; ഞാന്‍ അതിന് അര്‍ഹനല്ല- തുറന്നുപറഞ്ഞ് കലിനിച്

സമകാലിക മലയാളം ഡെസ്ക്

നിക്കോളാസ് കലിനിചിന്റെ നിര്‍ഭാഗ്യമായിരുന്നു ലോകകപ്പ് പോരാട്ടത്തില്‍ ക്രൊയേഷ്യ ഫൈനലിലെത്തിയപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്ത വിഷയം. പ്രതിഭാ ധാരാളിത്തം കൊണ്ട് ലോകകപ്പ് ടീമിലെത്താന്‍ കഴിയാതെ നിരാശരായി പുറത്തുപോയപ്പോള്‍ ആ ഭാഗ്യം തട്ടിത്തെറിപ്പിച്ച വ്യക്തിയെന്ന് ഫുട്‌ബോള്‍ ചരിത്രം താരത്തെ അടയാളപ്പെടുത്തും. ലോകകപ്പിനുള്ള 23 അംഗ ക്രൊയേഷ്യന്‍ ടീമില്‍ ഇടം കണ്ടെത്തിയിട്ടും ഉദ്ഘാടന മത്സരത്തില്‍ പകരക്കാരനാകാന്‍ വിസമ്മതിച്ച കാലിനിചിനെ ക്രൊയേഷ്യ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. 

ചരിത്രമെഴുതി ക്രൊയേഷ്യ ഫൈനലിലെത്തി ഫ്രാന്‍സിനോട് 4-2ന് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ രണ്ടാം സ്ഥാനക്കാരായ ടീമിലെ താരങ്ങള്‍ക്കെല്ലാം മെഡല്‍ സമ്മാനിക്കാറുണ്ട്. 23 അംഗ ടീമില്‍ ഉള്‍പ്പെട്ട കലിനിചും ഈ മെഡലിന് അര്‍ഹനായി. എന്നാല്‍ താരം മെഡല്‍ വാങ്ങാന്‍ വിസമ്മതിച്ചതാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. സഹ താരങ്ങള്‍ മെഡല്‍ നല്‍കാനൊരുങ്ങിയപ്പോഴാണ് കലിനിച് മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്. ലോകകപ്പ് മെഡലിന് താന്‍ അര്‍ഹനല്ലെന്ന് കലിനിച് തുറന്നു പറഞ്ഞു. ലോകകപ്പില്‍ ടീമിന് വേണ്ടി ഒരു മത്സരം പോലും കളിക്കാത്ത താന്‍ ഈ മെഡല്‍ അര്‍ഹിക്കുന്നില്ലെന്നും മെഡല്‍ താന്‍ വാങ്ങുന്നില്ലെന്നും താരം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത