കായികം

പന്തിലേക്ക് നോക്കാന്‍ കൂടി എനിക്കിപ്പോള്‍ താത്പര്യമില്ല, ലോക കപ്പിന് ശേഷം നെയ്മര്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ഇനിയും കളിക്കാന്‍ വയ്യാ എന്ന് പറയുന്നിടത്തേക്ക് ഞാന്‍ എത്തിയിട്ടില്ല. എങ്കിലും എനിക്കിപ്പോള്‍ ബോള്‍ കാണണം എന്നേ ഇല്ല, അല്ലെങ്കില്‍ കൂടുതല്‍ ഫുട്‌ബോള്‍ കളിച്ച് കാണണം എന്നില്ല എന്നാണെന്ന് പറയുകയാണ് ബ്രസീലിന്റെ സ്റ്റാര്‍ പ്ലേയര്‍ നെയ്മര്‍. 

ഞാന്‍ വിതുമ്പിക്കൊണ്ടിരിക്കുകയായിരുന്നു. ലോക കപ്പ് തോല്‍വി എന്നെ വല്ലാതെ നിരാശനാക്കി. എന്നാല്‍ സങ്കടങ്ങള്‍ മാറി തുടങ്ങുന്നു. എനിക്ക് എന്റെ മകനുണ്ട്, കുടുംബമുണ്ട്, സുഹൃത്തുക്കളുണ്ട്. അവര്‍ക്ക് ഞാന്‍ നിരാശനായി നടക്കുന്നത് കാണാന്‍ താത്പര്യമില്ല. 

സങ്കടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ സന്തോഷിക്കാനുള്ള കാരണങ്ങളാണ് എന്റെ മുന്നിലുള്ളത്. റയല്‍ മാഡ്രിഡുമായി തന്നെ ബന്ധപ്പെടുത്തി വരുന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്നും നെയ്മര്‍ എഎഫ്പിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. 

ഫൗള്‍ ചെയ്യുന്ന കളിക്കാരനേക്കാള്‍ ഫൗളിന് ഇരയാകുന്ന കളിക്കാരനെ വിമര്‍ശിക്കാനാണ് പലര്‍ക്കും തിടുക്കം. കളിക്കാനാണ് ഞാന്‍ ലോക കപ്പിന്റെ ഭാഗമായത്, എതിരാളികളെ തോല്‍പ്പിക്കാന്‍, അല്ലാതെ ചവിട്ടേറ്റ് വീഴാനല്ലെന്നും നെയ്മര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''