കായികം

ഒരേ ബൗളര്‍ രണ്ട് വട്ടം പുറത്താക്കി, എന്നിട്ടും അമ്പയര്‍ തിരിച്ചു വിളിച്ചു

സമകാലിക മലയാളം ഡെസ്ക്

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞതിന് പിന്നാലെ രണ്ടാം ടെസ്റ്റിലും രക്ഷയില്ലാതെ വലയുകയാണ് ദക്ഷിണാഫ്രിക്ക. രണ്ടാം ടെസ്റ്റിനായി ഒരുക്കിയിരിക്കുന്ന പിച്ചിനെതിരെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു എങ്കിലും  ഡീന്‍ എല്‍ഗര്‍ക്ക് ഒപ്പമായിരുന്നു ഭാഗ്യം. 

അല്ലെങ്കില്‍ പുറത്തായി ഡ്രസിങ് റൂമിലേക്ക് മടങ്ങിയ താരത്തെ വീണ്ടും ക്രീസിലേക്ക് അമ്പയര്‍ മടക്കി വിളിക്കുമോ...ലങ്കന്‍ താരം ദില്‍റുവന്‍ പെരേരയുടെ ജന്മദിനമായിരുന്നു. ജന്മദിനത്തില്‍ രണ്ട് വട്ടം ദില്‍റുവന്‍ എല്‍ഗറെ പുറത്താക്കി. പക്ഷേ രണ്ട് വട്ടവും അത് നോബോളായി. 

23 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി എല്‍ഗര്‍ പുറത്തായി. ടീമിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ ഗ്രൗണ്ട് വിട്ട എല്‍ഗ്രര്‍ ഡ്രസിങ് റൂമിലെത്തി. പക്ഷേ ഗ്രൗണ്ടില്‍ നടക്കുന്നതൊന്നും പുള്ളി അറിഞ്ഞിരുന്നില്ല. 

തേര്‍ഡ് അമ്പയര്‍ നോബോള്‍ വിധിച്ചതോടെ എല്‍ഗര്‍ വീണ്ടും ക്രീസിലേക്ക് തിരിച്ചെത്തി. എന്നാല്‍ രണ്ട് വട്ടം നഷ്ടപ്പെട്ട എല്‍ഗറിനെ മൂന്നാം വട്ടം ദില്‍രുവന്‍ കുടുക്കി. 37 റണ്‍സിലെത്തി നില്‍ക്കെ എല്‍ഗര്‍ വീണു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി