കായികം

റോമയുടെ മൂക്കിനടിയില്‍ നിന്ന് ബാഴ്‌സ റാഞ്ചി; നിയമ നടപടിക്ക് ഒരുങ്ങി റോമ

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സയുടെ വിങ്ങിലേക്ക് ബ്രസീലിയന്‍ താരം കൂടി. അറ്റാക്കിങ് മിഡ് ഫീല്‍ഡറായും വിങ്ങറായും കളിക്കാന്‍ ശേഷിയുള്ള മാല്‍കോമിനെയാണ് റോമയുടെ മൂക്കിനടിയില്‍ നിന്നും ബാഴ്‌സ റാഞ്ചിയെടുത്തത്. 

38 മില്യണ്‍ യൂറോയ്ക്ക് മല്‍കോമിനെ റോമ സ്വന്തമാക്കിയതായി ബോര്‍ഡ്യൂക്‌സ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ബാഴ്‌സ രംഗത്തെത്തുകയും 41 മില്യണ്‍ യൂറോയ്ക്ക് മാല്‍കോമുമായി കരാറിലെത്തുകയും ചെയ്തു. 

ബാഴ്‌സയുടെ നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റോമ തലവന്‍ മോഞ്ചി വ്യക്തമാക്കി. അഞ്ച് വര്‍ഷത്തേക്കാണ് ബാഴ്‌സ മാല്‍കോമുമായി കരാറിലെത്തിയിരിക്കുന്നത്. 

നല്ല ഓഫറായിരുന്നു റോമ മുന്നില്‍ വെച്ചത്. എന്നാല്‍ പെട്ടെന്നാണ് കൂടിയാലോചന ലേലമായി മാറിയത്. അതോടെ ഞങ്ങള്‍ പിന്മാറുകയായിരുന്നു. റോമയിലേക്ക് ആര്‍ക്കെങ്കിലും വരണം എങ്കില്‍ അത് നോക്കാം. അല്ലാതെ താത്പര്യം ഇല്ലാത്തവരുടെ പിന്നാലെ പോകുവാന്‍ ഇല്ലെന്നും മോഞ്ചി വ്യക്തമാക്കുന്നു.

ബോര്‍ഡ്യൂക്‌സ് മാല്‍കോമിന്റെ കൈമാറ്റം കൈകാര്യം ചെയ്തതില്‍ തങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നും മോഞ്ചി തുറന്നു പറഞ്ഞു. മാല്‍കോമുമായും ക്ലബുമായും ഏജന്റുമായും സംസാരിച്ച് കരാറുണ്ടാക്കി. മെഡിക്കലിനായി അദ്ദേഹത്തെ റോമിലേക്ക് കൊണ്ടുവരാന്‍ അനുവാദവും ലഭിച്ചു. എന്നാല്‍ പൊടുന്നനെ എല്ലാം മാറുകയായിരുന്നു. കരാറുകള്‍ ഒപ്പുവെച്ചിട്ടില്ല എന്ന വാദമായിരുന്നു ബോര്‍ഡ്യൂക്‌സ് ഉന്നയിച്ചതെന്നും അദ്ദേഹം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍