കായികം

ഇമ്രാനെ അനുകരിച്ചപ്പോള്‍ തന്നെ ഗാവസ്‌കര്‍ മുന്നറിയിപ്പ് നല്‍കി, സംഭവം കമന്ററി ബോക്‌സില്‍

സമകാലിക മലയാളം ഡെസ്ക്

പാകിസ്ഥാന്റെ പ്രധാനമന്ത്രി പദത്തിന് തൊട്ടരികില്‍ എത്തി നില്‍ക്കുകയാണ് ഇമ്രാന്‍ ഖാന്‍. അട്ടിമറികള്‍ ഒന്നുമുണ്ടായില്ലെങ്കില്‍ പാക് ക്രിക്കറ്റിന്റെ മുന്‍ നായകന്‍ പാക്കിസ്ഥാന്റെ നായകനാവും. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമ്പോള്‍ മുന്‍പ് കമന്ററി ബോക്‌സിലിരുന്ന ഗവാസ്‌കര്‍ നടത്തിയ പ്രവചനമാണ് ഇപ്പോള്‍ കൗതുകമുണര്‍ത്തുന്നത്. 

ഇന്ത്യാ-ബംഗ്ലാദേശ് മത്സരത്തിന് ഇടയിലായിരുന്നു അത്. ഗാവസ്‌കറിനൊപ്പം കമന്ററി ബോക്‌സില്‍ പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം റമിസ് രാജ. ഒരു സംഭവം വിവരിക്കുന്നതിന് ഇടയില്‍ റമീസ് രാജ ഇമ്രാന്‍ ഖാനെ അനുകരിച്ചു. 

എന്നാല്‍ ഗാവസ്‌കര്‍ റമീസ് രാജയ്ക്ക് താക്കീത് നല്‍കി. അങ്ങിനെ ചെയ്യരുത്. കാരണം നിങ്ങള്‍ അനുകരിക്കുന്ന വ്യക്തി പാക്കിസ്ഥാന്റെ അടുത്ത പ്രധാനമന്ത്രി ആയേക്കാം എന്നായിരുന്നു ഗാവസ്‌കറിന്റെ വാക്കുകള്‍. 

പാക് തെരഞ്ഞെടുപ്പില്‍ ഇമ്രാന്റെ തെഹ്രീക് ഇ ഇന്‍സാഫ് മുന്നിലെത്തിയെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യ സാധ്യതകള്‍ തേടണം. 1992ല്‍ പാക്കിസ്ഥാനെ ലോക കപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ച ഇമ്രാന്‍ ഖാനിലൂടെ 'നയ പാക്കിസ്ഥാന്' വേണ്ടിയുള്ള പ്രതീക്ഷയിലാണ് പാക് ജനത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?