കായികം

ഈ ക്രിക്കറ്റ് ടീമിലുള്ളവരെല്ലാം 45 വയസ്സിന് മുകളിലുള്ളവര്‍;  പ്രധാന കളിക്കാരന്റെ പ്രായം 59!

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രായം കൂടുന്നതിനനുസരിച്ച് കളിക്കാരെ ഒഴിവാക്കുകയാണ് ക്രിക്കറ്റിലെ പതിവ്.എന്നാല്‍ പ്രായക്കൂടുതലുള്ള 'എക്‌സ്പീരിയന്‍സ്' നല്ലതുപോലെയുള്ളവരെ ഒഴിവാക്കതെ കൊണ്ടു നടക്കുന്ന ടീമാണ് നമ്മുടെ ദക്ഷിണ റെയില്‍വെയുടേത്.  45 വയസ്സ് കഴിഞ്ഞവരാണ് ടീമിലെ മുഴുവന്‍ താരങ്ങളും. പ്രധാനപ്പെട്ട കളിക്കാരന്റെ പ്രായം 59ഉം! ടീമിലേക്ക് പുതിയ ആളുകളെയൊന്നും എടുക്കുന്നുമില്ല. 

ഇവരെല്ലാവരും റെയല്‍വെ ജീവനക്കാര്‍ തന്നെയാണ്. അധികം ലീവ് ലഭിക്കാനാണ് ഇത്തരത്തിലുള്ള ടീം ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നിലവില്‍ 30 ലീവുമാത്രമാണ് ജീവനക്കാര്‍ ലഭിക്കുന്നത്, ടീമംഗമാണെങ്കില്‍ പരിശീലനത്തിന്റെയും കളിയുടെയും പേരില്‍ 90 ലീവ് കിട്ടും! ക്രിക്കറ്റ് കളിയുടെ പേരില്‍ പലതരം അഴിമതികളും നടക്കുന്നുണ്ടെന്നാണ് മറ്റൊരു ആരോപണം. ഇവര്‍ നിയമങ്ങള്‍ തെറ്റിക്കുന്നതായി 2017ല്‍ റെയില്‍വെ നടത്തിയ ഓഡിറ്റിങില്‍ കണ്ടെത്തിയുന്നു. 

ഐപിഎല്‍ പോലുള്ള മത്സരങ്ങളില്‍ അമ്പയര്‍മാരായി പോകുന്നവര്‍ റെയില്‍വെ ടീമിന്റെ മത്സര സമയത്ത് കളിക്കാരായി ടീമില്‍ തിരിച്ചെത്തുമെന്നും ആരോപണമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം