കായികം

40 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് ക്വാര്‍ട്ടര്‍; ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ഉജ്ജ്വല വിജയം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ വനിതാ ഹോക്കി ടീം എഫ്.ഐ.എച്ച് ലോകകപ്പിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി. കരുത്തരായ ഇറ്റലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ വിജയം. ലാല്‍റെംസിയാമി, നേഹ ഗോയല്‍, വന്ദന കട്ടാരിയ എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്.

ഒന്‍പതാം ലാല്‍റെംസിയാമിയാണ് ഇന്ത്യയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന നിമിഷത്തില്‍ നേഹ രണ്ടാം ഗോളിലൂടെ ടീമിന്റെ ലീഡുയര്‍ത്തി. 55ാം മിനുട്ടില്‍ വന്ദന മൂന്നാം ഗോളും വലയിലാക്കി. 

1978ല്‍ സ്‌പെയിനിലെ മാഡ്രിഡില്‍ അരങ്ങേറിയ ലോകകപ്പ് പോരാട്ടത്തിന്റെ ക്വാര്‍ട്ടര്‍ കളിച്ച ശേഷം ആദ്യമായാണ് ഇന്ത്യ മറ്റൊരു ലോകകപ്പ് ക്വാര്‍ട്ടര്‍ കളിക്കാനിറങ്ങിയത്. അന്ന് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട ഇന്ത്യ ഏഴാം സ്ഥാനക്കാരായാണ് മടങ്ങിയത്. ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യയെ കീഴടക്കിയ അയര്‍ലന്‍ഡാണ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ വനിതകളുടെ എതിരാളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ