കായികം

ടെസ്റ്റിന് തലേന്ന് കോഹ് ലിയുടെ ഷോപ്പിങ്, ആരാധകര്‍ ക്യാമറയിലാക്കി

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി അവസാന വട്ട ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ആദ്യ ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കെ ഭാര്യ അനുഷ്‌കയും ഒരുമിച്ച് ഷോപ്പിങ്ങ് നടത്തുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ വീഡിയോയും ചിത്രങ്ങളും ഷെയര്‍ ചെയ്യുകയാണ് കോഹ് ലിയുടെ ആരാധകര്‍. 

ബിര്‍മിങ്ഹാമിലെ ഷോപ്പിങ് മാളിലാണ് ടെസ്റ്റ് ആരംഭിക്കുന്നതിന്റെ തലേദിവസം കോഹ് ലിയും ഭാര്യയും എത്തിയത്. ആദ്യ മൂന്ന് ടെസ്റ്റുകള്‍ വരെ ഭാര്യമാരേയും കാമുകിമാരേയും താരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ബിസിസിഐ അനുവദിക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന 14 ദിവസങ്ങളില്‍ മാത്രമായിരിക്കും കുടുംബാംഗങ്ങള്‍ക്ക് കളിക്കാരോടൊപ്പം ചേരാന്‍ സാധിക്കുകയുള്ളു. കളിയില്‍ പരാജയപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് നേരെ ഉയരുന്ന ട്രോളുകള്‍ നിയന്ത്രിക്കാന്‍ ലക്ഷ്യം വെച്ചാണ് ഈ നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍