കായികം

ഐപിഎല്‍ വാതുവെപ്പ്; ബോളിവുഡ് താരം അര്‍ബാസ് ഖാനെ വീണ്ടും ചോദ്യം ചെയ്ത് പൊലീസ്‌

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് നടനും നിര്‍മാതാവുമായ അര്‍ബാസ് ഖാനെ വീണ്ടും ചോദ്യം ചെയ്ത് താനെ പൊലീസ്. ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഇടനിലക്കാരന്‍ സോനു ജലന്‍ എന്ന സോനു ബട്‌ലയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനെതിരേയും പൊലീസ് നടപടി വരുന്നത്.

വാതുവെപ്പ് റാക്കറ്റിനെ അടുത്തിടെ പൊലീസ് ലക്ഷ്യം വെച്ച് പിടികൂടിയിരുന്നു. ഇടനിലക്കാരില്‍ പ്രധാനിയെന്ന് കരുതപ്പെടുന്ന ജലനെ പിടികൂടിയതായിരുന്നു അന്വേഷണത്തില്‍ നിര്‍ണായകമായത്. രാജ്യത്തിന് അകത്ത് നിന്നും പുറത്തു നിന്നും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. 

ഐപിഎല്‍ വാതുവെപ്പില്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന ജലന്‍(വലതു നില്‍ക്കുന്ന വെളുത്ത ഷര്‍ട്ട്)2017ല്‍ അര്‍ബാസ് ഖാനൊപ്പം

ഒരു ഐപിഎല്‍ മത്സരത്തില്‍ പണം നഷ്ടപ്പെട്ടതോടെ അര്‍ബാസ് ഖാനെ ജലന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി താനെ പൊലീസ് പറയുന്നു. പ്രധാന പ്രതിയെ പിടികൂടിയതിന് പിന്നാലെ പൊലീസ് കണ്ടെടുത്ത ഡയറിയില്‍ നിന്നും വാതുവെപ്പിന്റെ ഭാഗമായ നൂറിലധികം പേരുടെ പേരുകളും ലഭിച്ചിട്ടുണ്ട്. ദുബായില്‍ വെച്ചായിരുന്നു വാതുവെപ്പ് നടന്നത്. അര്‍ബാസ് ഖാന്‍ ഇവര്‍ക്കൊപ്പം ദുബൈയില്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു