കായികം

'ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, ഉപകരണങ്ങള്‍ തീയിട്ട് നശിപ്പിച്ചു'; അമ്പെയ്ത്ത് അസോസിയേഷന് എതിരേ കായികതാരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ജാതീയമായി അധിക്ഷേപിച്ചുവെന്നും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും ആരോപിച്ച് അമ്പെയ്ത്ത് താരം രംഗത്ത്. തിരുവനന്തപുരം ജില്ല അമ്പെയ്ത് അസോസിയേഷനെതിരേ വഞ്ചിയൂര്‍ സ്വദേശി വിഷ്ണുവാണ് രംഗത്തെത്തിയത്.  പിന്നോക്കക്കാരനായതിന്റെ പേരില്‍ അവസരം നിക്ഷേധിച്ചെന്നാണ് എസ് സി/ എസ്ടി കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ വിഷ്ണു പറയുന്നത്.

പരിശീലനം തടയാനായി ഉപകരണങ്ങള്‍ തീയിട്ടു നശിപ്പിച്ചെന്നും അസോസിയേഷനിലെ ഭാരവാഹികള്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും താരം ആരോപിച്ചു. എന്നാല്‍ കായികതാരത്തിന്റെ ആരോപണങ്ങള്‍ ജില്ല അമ്പെയ്ത്ത് അസോസിയേഷന്‍ തള്ളി. അച്ചടക്കം ലംഘിച്ചതാണ് അവസരങ്ങള്‍ നഷ്ടമാക്കിയതെന്ന് അസോസിയേഷന്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം