കായികം

നോമ്പ് സമയത്ത് കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ചു: വിമര്‍ശനം സഹിക്കാതായപ്പോള്‍ വഖാര്‍ യൂനുസ് മാപ്പ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ലീഡ്‌സ്: റംസാന്‍ മാസത്തില്‍ ലൈവായി കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് വെട്ടിലായിരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരം വഖാര്‍ യൂനുസ്. സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കൊടുവില്‍ താരം മാപ്പ് പറഞ്ഞ് തലയൂരി. വസീം അക്രമിന്റെ ജന്‍മദിനമായിരുന്നു വഖാര്‍ യൂനുസും മറ്റും ചേര്‍ന്ന് ആഘോഷിച്ചത്. 

ഹെഡ്‌ലിങ്‌ലേയില്‍ നടന്ന ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെയാണ് വസീം അക്രമിന്റെ ജന്മദിനം ആഘോഷിച്ചത്. കമന്ററി ബോക്‌സിലിരുന്നായിരുന്നു ആഘോഷം. ഇതിന്റെ ഫോട്ടോകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ വിമര്‍ശനങ്ങളും മുറുകുകയായിരുന്നു. 

എല്ലാവരും നോമ്പ് അനുഷ്ഠിക്കുമ്പോള്‍ ലൈവായി കേക്ക് മുറിച്ചതിനെതിരെ പാക് ആരാധകര്‍ രംഗത്തെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വഖാര്‍ യൂനുസിനും വസീം അക്രത്തിനുമെതിരെ വ്യാപക പ്രതിഷേധമുണ്ടായി. ഇതിന് പിന്നാലെ വഖാര്‍ യൂനുസ് മാപ്പപേക്ഷിച്ച് ട്വീറ്റ് ചെയ്തു. 

'ഇന്നലെ വസീം ഭായിയുടെ പിറന്നാളിന് കേക്ക് മുറിച്ചതിന് എല്ലാവരും ക്ഷമിക്കണം. റംസാന്‍ മാസത്തേയും നോമ്പ് അനുഷ്ഠിക്കുന്നവരേയും ഞങ്ങള്‍ ബഹുമാനിക്കണമായിരുന്നു. ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണത്. എല്ലാവരോടും മാപ്പ് ചോദിക്കുന്നു' വഖാര്‍ ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി