കായികം

പെണ്‍കടുവകളുടെ ശൗര്യത്തില്‍ തകര്‍ന്ന് ഇന്ത്യ; ഏഷ്യകപ്പ് ട്വിന്റി20 ബംഗ്ലാദേശിന്‌

സമകാലിക മലയാളം ഡെസ്ക്

ഏഷ്യാ കപ്പ് ട്വിന്റി20യില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ബംഗ്ലാദേശിന്റെ പെണ്‍കടുവകള്‍. മൂന്ന് വിക്കറ്റിന് ഇന്ത്യന്‍ കിരീട സ്വപ്‌നങ്ങളെ തകര്‍ത്താണ് ബംഗ്ലാദേശ് വനിതകള്‍ തങ്ങളുടെ ആദ്യ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയത്. 

അവസാന ബോള്‍ വരെ നീണ്ട ആവേശപ്പോരിലായിരുന്നു ബംഗ്ലാദേശിന്റെ ജയം. അവസാന ബോളില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ ജപനാരാ അലം ബംഗ്ലാദേശിന്റെ സൂപ്പര്‍ ഹീറോയായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 112 റണ്‍സില്‍ ഒതുക്കിയായിരുന്നു ബംഗ്ലാദേശിന്റെ ആദ്യ പ്രഹരം. 

ഒരു വശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും ക്യാപ്റ്റന്റെ ഇന്നിങ്‌സുമായെത്തി ഹര്‍മന്‍പ്രീതാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഏഴ് ബൗണ്ടറിയോടെയായിരുന്നു ഹര്‍മന്‍പ്രീതിന്റെ അര്‍ധശതകം. ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ബംഗ്ലാദേശ് പുലര്‍ത്തിയ കണിശതയായിരുന്നു ഇന്ത്യയുടെ തകര്‍ത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''