കായികം

സഞ്ജുവിന് വീണ്ടും തിരിച്ചടി; യോ യോ ടെസ്റ്റ് കടക്കാനായില്ല, ഇംഗ്ലണ്ടിലേക്കയക്കാതെ ബിസിസിഐ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിന് പിന്നാലെ ഇന്ത്യന്‍ ടീമിലേക്ക് എത്താമെന്ന മലയാളി താരം സഞ്ജു സാംസന്റെ പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള യോയോ ടെസ്റ്റില്‍ സഞ്ജു പരാജയപ്പെട്ടു. 

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ശ്രേയസ് അയ്യരുടെ നായകത്വത്തിലെ ഇന്ത്യന്‍ എ ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. എന്നാല്‍ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ട സഞ്ജുവിനെ ഇംഗ്ലണ്ടിലേക്ക് പോകുന്നതില്‍ നിന്നും ബിസിസിഐ വിലക്കിയെന്നാണ് സൂചന. 

യോ യോ ടെസ്റ്റില്‍ സഞ്ജുവിന്റെ മാര്‍ക്ക് എത്രയാണെന്ന് പുറത്തുവന്നിട്ടില്ലെങ്കിലും 16.1 എന്ന മിനിമം മാര്‍ക്കിലേക്കെത്താന്‍ സഞ്ജുവിന് സാധിച്ചില്ലെന്നാണ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാനും പോയിന്റ് വ്യത്യാസമാണ് സഞ്ജുവിന് തിരിച്ചടിയായത്. ഇന്ത്യയുടെ എ ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ കളിക്കാര്‍ വലിയ പ്രതീക്ഷ വയ്ക്കുന്ന താരമാണ് സഞ്ജു എങ്കിലും ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് വേണ്ട അവസരം ലഭിച്ചിരുന്നില്ല. 

ഇംഗ്ലണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് എ ടീം അംഗങ്ങള്‍ക്കൊപ്പം മൂന്ന് ദിവസം മുന്‍പാണ് സഞ്ജു യോ യോ ടെസ്റ്റില്‍ പങ്കെടുക്കാന്‍ എത്തിയത്. ചില ബുദ്ധിമുട്ടുകള്‍ കാരണം ട്രെയ്‌നിങ് തടസപ്പെട്ടത് സഞ്ജുവിന്റെ യോ യോ സ്‌കോറിനെ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു