കായികം

മില്‍ക്ക്‌ഷെയ്ക്ക് മുതല്‍ കബാബ് വരെ; ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി ധോനി

സമകാലിക മലയാളം ഡെസ്ക്

മുപ്പത്തിയാറാം വയസിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി ടീമിലെ മറ്റ് താരങ്ങള്‍ക്കൊപ്പം തന്നെയുണ്ട്. വിക്കറ്റിന് പിന്നിലും മുന്നിലും പത്ത് വര്‍ഷം മുന്‍പുള്ള ധോനി തന്നെയാണ് ഇപ്പോഴും. 

ഈ ഫിറ്റ്‌നസിന്റെ പിന്നില്‍ ദയാരഹിതമായ ഡയറ്റാണെന്നാണ് ധോനി പറയുന്നത്. ചോക്കളേറ്റ്, മില്‍ക്ക് ഷെയ്ക്ക്, സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവയോടെല്ലാം ഇന്ത്യയ്ക്ക് ലോക കപ്പ് നേടിത്തന്ന നായകന് ക്രിക്കറ്റിന് വേണ്ടി ഗുഡ്‌ബൈ പറയേണ്ടി വന്നു. മറ്റൊരു ഫലമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ മാറിയെ മതിയാകു. അന്നുവരെ ചെയ്തു പോന്നിരുന്നതാണെങ്കിലും അതില്‍ മാറ്റം വരണമെന്ന് ധോനി പറയുന്നു. 

2004ല്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചപ്പോള്‍ തന്നെ ഞാന്‍ ഭക്ഷണ ക്രമത്തില്‍  മാറ്റം വരുത്തി. ബട്ടര്‍ ചിക്കന്‍, നാന്‍, മില്‍ക്ക ഷെയ്ക്ക്‌സ്, ചോക്കളേറ്റ്‌സ് എന്നിങ്ങനെയായിരുന്നു അന്ന് എന്റെ ഇഷ്ടങ്ങള്‍. പ്രായം ഇരുപത്തിയെട്ടിലേക്ക് എത്തിയപ്പോള്‍ ചോക്കലേറ്റ്‌സിനോടും മില്‍ക്ക് ഷെയ്ക്കിനോടും ഞാന്‍ ബൈ പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സോഫ്റ്റ് ഡ്രിങ്ക്‌സും ഉപേക്ഷിച്ചു. 

2015ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം ആരോഗ്യദായകമായ വസ്തുക്കള്‍ ഭക്ഷണക്രമത്തിലേക്ക് വന്നു. കബാബും അക്കൂട്ടത്തിലുണ്ടെന്നും ഇന്ത്യന്‍ മുന്‍ നായകന്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!