കായികം

ഏകദിനത്തില്‍ റെക്കോഡിട്ട് ഇംഗ്ലണ്ട്; റണ്‍ ഒഴുകിയ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ അടിച്ചുകൂട്ടിയത് 481 റണ്‍സ് 

സമകാലിക മലയാളം ഡെസ്ക്

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി ഇംഗ്ലണ്ട് റെക്കോഡിട്ടു. ഓസ്‌ട്രേലിയയ്‌ക്കെതിരെയുളള മത്സരത്തില്‍ ഒരു ഘട്ടത്തില്‍ ഏകദിനത്തില്‍ 500 കടക്കുന്ന ആദ്യ ടീമാകും ഇംഗ്ലണ്ടെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വീണത് ചരിത്ര നേട്ടം കുറിക്കുന്നതില്‍ നിന്ന് ഇംഗ്ലണ്ടിനെ തടഞ്ഞു. ഏകദിനത്തില്‍ തങ്ങളുടെ തന്നെ റെക്കോര്‍ഡ് തകര്‍ത്ത് ഇംഗ്ലണ്ട് ഏകദിനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ടീമായി മാറുകയായിരുന്നു.

അലക്‌സ് ഹെയില്‍, ജോണി ബൈര്‍സ്‌റ്റോ, ജേസണ്‍ റോയ് എന്നിവര്‍ തിളങ്ങിയപ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് അപ്രാപ്യമായ ലക്ഷ്യം നല്‍കി ഇംഗ്ലണ്ട്. 50 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 481 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ടോസ് നേടി ടിം പെയിന്‍ ബൗളിംഗ് തെരഞ്ഞെടുത്തുവെങ്കിലും കാര്യങ്ങളൊന്നും ഓസ്‌ട്രേലിയയ്ക്ക് അനുകൂലമായിരുന്നില്ല. ജോണി ബൈര്‍സ്‌റ്റോയും ജേസണ്‍ റോയിയും ഒപ്പത്തിനൊപ്പം റണ്‍സ് നേടുവാന്‍ ഉത്സാഹം കാണിച്ച മത്സരത്തില്‍ 20ാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 159 റണ്‍സായിരുന്നു.

82 റണ്‍സ് നേടി റോയ് റണ്ണൗട്ടായി പുറത്താകുകയായിരുന്നു. റോയിയ്ക്ക് പകരം കൂട്ടായി എത്തിയ അലക്‌സ് ഹെയില്‍സും ബൈര്‍സ്‌റ്റോയ്ക്ക് മികച്ച പിന്തുണ നല്‍കിയപ്പോള്‍ ഇംഗ്ലണ്ട് രണ്ടാം വിക്കറ്റില്‍ 151 റണ്‍സ് കൂടി നേടി. 92 പന്തില്‍ 139 റണ്‍സ് നേടിയ ജോണി ബൈര്‍സ്‌റ്റോയെയാണ് ഇംഗ്ലണ്ടിനു രണ്ടാമത് നഷ്ടമായത്. 15 ബൗണ്ടറിയും 5 സിക്‌സുമാണ് ബൈര്‍സ്‌റ്റോ തന്റെ ഇന്നിംഗ്‌സില്‍ നേടിയത്.

പിന്നീട് ജോസ് ബട്‌ലറെ(11) വേഗത്തില്‍ നഷ്ടമായെങ്കിലും നായകന്‍ ഓയിന്‍ മോര്‍ഗനും അലക്‌സ് ഹെയില്‍സും ചേര്‍ന്ന് ഇംഗ്ലണ്ട് സ്‌കോര്‍ 450 കടത്തുകയായിരുന്നു. 92 പന്തില്‍ 147 റണ്‍സ് നേടിയ അലക്‌സ് ഹെയില്‍സ് പുറത്തായതോടെ 124 റണ്‍സ് കൂട്ടുകെട്ട് അവസാനിക്കുകയായിരുന്നു.  തൊട്ടടുത്ത പന്തില്‍ ഓയിന്‍ മോര്‍ഗനും പുറത്തായതോടെ ഇംഗ്ലണ്ടിന്റെ 500 കടക്കുവാനുള്ള മോഹത്തിനു തിരിച്ചടിയാകുകയായിരുന്നു. 30 പന്തില്‍ 67 റണ്‍സാണ് ഓയിന്‍ മോര്‍ഗന്‍ നേടിയത്. ജൈ റിച്ചാര്‍ഡ്‌സണാണ് ഇരുവരുടെയും വിക്കറ്റുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി