കായികം

സമ്മര്‍ ട്രാന്‍സ്ഫറില്‍ ബാഴ്‌സയോട് യുദ്ധം പ്രഖ്യാപിച്ച് മെസി; ഇനിയെസ്റ്റയുടെ ഒഴിവില്‍ ആരെത്തും? 

സമകാലിക മലയാളം ഡെസ്ക്

സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയിലൂടെ മധ്യനിരയെ ശക്തിപ്പെടുത്തുകയാണ് ബാഴ്‌സലോണയുടെ പ്രധാന ലക്ഷ്യം. രണ്ട് കളിക്കാരെ ഇനി വരുന്ന ട്രാന്‍സ്ഫര്‍ വിപണി ഉപയോഗപ്പെടുത്തി ടീമിലേക്ക് എത്തിക്കണം എന്ന ആവശ്യമാണ് മെസി ഉയര്‍ത്തുന്നത്. 

തിയാഗോ അലകാന്‍തര, മിറാലെം പിജനിക് എന്നിവര്‍ക്ക് അനുകൂലമായ നിലപാടാണ് മെസി എടുത്തിരിക്കുന്നത്. എന്നാല്‍ മെസിയുടെ നിലപാടിന് അനുകൂലമല്ല ബാഴ്‌സ മാനേജ്‌മെന്റിന്റെ അഭിപ്രായം എന്നാണ് ഡോണ്‍ ബലോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അര്‍തറിനെ ബാഴ്‌സ ഉറപ്പിച്ചു കഴിഞ്ഞു. ഇതല്ലാതെ പിജനികിനെ മാത്രം മധ്യനിരയിലേക്ക് എത്തിച്ചാല്‍ മതിയെന്നാണ് ബാഴ്‌സ മാനേജ്‌മെന്റിന്റെ നിലപാട്. ഇതോടെ ബാഴ്‌സ മാനേജ്‌മെന്റും തങ്ങളുടെ ഏറ്റവും വിലമതിപ്പുള്ള താരവും തമ്മില്‍ ഉരസലിന് വഴി വയ്ക്കും. ബോസ്‌നിയന്‍ താരമായ പിജനിക് ഇപ്പോള്‍ യുവന്റ്‌സിന്റെ സൂപ്പര്‍ താരമാണ്. 

ആന്ദ്രെ ഇനിയെസ്റ്റയുടെ വിടവ് നികത്താന്‍ പിജനിക്ക് വരുന്നതോടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മെസിയുടേയും സംഘത്തിന്റേയും ശൈലിയോട് ഇണങ്ങി കളിക്കാന്‍ പിജനിക്ക് കഴിയുമെന്നതാണ് യുവന്റ്‌സ് താരത്തിന് മുന്‍തൂക്കം നല്‍കുന്നത്. 2021 വരെയാണ് യുവന്റ്‌സുമായി പിജനിക്കുള്ള കരാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ