കായികം

ഹര്‍ദിക്കിന്റെ വെടിക്കെട്ടിന് പിന്നാലെ ചഹലിന്റേയും കുല്‍ദീപിന്റേയും കലാശക്കൊട്ട്; അയര്‍ലന്‍ഡ് തകര്‍ന്നടിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

അയര്‍ലാന്‍ഡിനെതിരെ വീണ്ടും കൂറ്റന്‍ ജയവുമായി ഇന്ത്യ. രണ്ടാം ട്വിന്റി20യില്‍ 143 റണ്‍സിന് അയര്‍ലാന്‍ഡിനെ തകര്‍ത്താണ് കോഹ് ലിയും സംഘവും 2-0ന് പരമ്പര സ്വന്തമാക്കിയത്. 

കുല്‍ദീപിന്റേയും ചഹലിന്റേയും മുന്നില്‍ ഐറിഷ് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. 214 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ അയര്‍ലാന്‍ഡിനെ 12.3 ഓവറില്‍ 70 റണ്‍സിന് ഇന്ത്യന്‍ ബൗളിങ് നിര ചുരുട്ടിക്കെട്ടി. 

ഉമേഷ് യാദവും, സിദ്ധാര്‍ഥ് കൗളും തുടക്കമിട്ട വിക്കറ്റ് വേട്ട ചഹലും കുല്‍ദീപും ചേര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു. കുല്‍ദീപും ചഹലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍ രണ്ടക്കം കണ്ടെത്താനാവാതെയായിരുന്നു ഐറിഷിന്റെ മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ മടങ്ങിയത്. 

അയര്‍ലാന്‍ഡ് നായകന്റെ 15 റണ്‍സാണ് അവരുടെ ബാറ്റിങ് നിരയിലെ ടോപ് സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ സ്‌കോര്‍ 200 കടത്തിയത് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹര്‍ദിക് പാണ്ഡ്യയായിരുന്നു. ഒന്‍പത് ബോളില്‍ നിന്നും 32 റണ്‍സാണ് ഹര്‍ദിക്ക് അടിച്ചു കൂട്ടിയത്. 

ഹര്‍ദിക്കിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങോടെ തുടര്‍ച്ചയായ രണ്ടാം തവണയും സ്‌കോര്‍ 200 കടത്താന്‍ ഇന്ത്യയ്ക്കായി. ടോസ് നേടിയ ഐറീഷ് നായകന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ ഓപ്പണര്‍മാരെ കണ്ടായിരുന്നു ഇന്ത്യ ഞെട്ടിയത്. കെ.എല്‍.രാഹുലും വിരാട് കോഹ് ലിയും ചേര്‍ന്നായിരുന്നു ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 

എന്നാല്‍ കോഹ് ലിയെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ അയര്‍ലാന്‍ഡ് 9 റണ്‍സിന് മടക്കി. പക്ഷേ രാഹുലും റെയ്‌നയും ഉറച്ച് നിന്ന് കളിച്ചതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചു. രാഹുല്‍ 70 റണ്‍സും, റെയ്‌ന 69 റണ്‍സും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തു. രോഹിത് ശര്‍മ റണ്‍ എടുക്കാതെ പുറത്തായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍