കായികം

അവസാന മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരൂ: ആശ്വാസജയം തേടിയിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സിന് അവസാന മത്സരത്തിലും തോല്‍വി. ഇഞ്ച്വറി ടൈമില്‍ നേടിയ ഇരട്ട ഗോളിന്റെ കരുത്തില്‍ എതിരില്ലാത്തെ രണ്ട് ഗോളിനാണ് ബംഗളൂരു കേരളത്തെ തോല്‍പ്പിച്ചത്. സുനില്‍ ചേത്രിയും  മിക്കുവുമാണ് ബംഗളുരൂവിനായി വിജയഗോളുകള്‍ നേടിയത്.ബംഗളൂരുവിനെതിരായ അവസാന മത്സരത്തിലും തോല്‍വി വഴങ്ങി സീസണില്‍ കേരളത്തിന്റെ മത്സരങ്ങള്‍ക്ക് തിരശീല വീണു. 

മികച്ച അവസരങ്ങളാണ് മല്‍സരത്തിന്റെ ആദ്യ പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചത്. കഴിഞ്ഞ മല്‍സരങ്ങളിലേതിനു സമാനമായി ബെംഗളൂരുവിലും സി.കെ. വിനീത് സുവര്‍ണാവസരമാണ് പാഴാക്കിയത്.  ജാക്കിചന്ദ് നല്‍കിയ ക്രോസ് ഗുയോണ്‍ ബാല്‍വിന്‍സണ്‍ സി.കെ. വിനീതിനായി വിട്ടുനല്‍കിയെങ്കിലും പന്ത് കാലില്‍ കൊള്ളിക്കാന്‍ പോലും വിനീതിനു കഴിഞ്ഞില്ല. കളിയുടെ 25ാം മിനിറ്റില്‍ തന്നെ ജാക്കി പരുക്കേറ്റു പുറത്തുപോയതു ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി

വിജയത്തോടെ 18 മത്സരങ്ങളില്‍ നിന്നും 40 പോയിന്റുമായി ഒന്നാം സ്ഥാനത്തിന്റെ കരുത്ത് തെളിയിക്കാനും ബംഗളൂരുവിനായി. 18 മത്സരത്തില്‍ നിന്നും 25 പോയിന്റുമായാണ് മഞ്ഞപ്പട ഈ സീസണില്‍ നിന്നും വിട വാങ്ങിയത്. തോല്‍വിയോടെ സൂപ്പര്‍ കപ്പിന് നേരിട്ടു യോഗ്യത നേടാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യതകളും മങ്ങി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി