കായികം

അന്ന് പോള്‍ നീരാളിയായിരുന്നു, ഇത്തവണ അക്കില്ലസ് പറയും ലോക ഫുട്‌ബോള്‍ കിരീടം ആര് കൊണ്ടുപോകുമെന്ന്‌

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ ജൂണ്‍ എത്താനുള്ള അക്ഷമയോടെയുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. ഗ്രൂപ്പ് തിരിച്ചുള്ള സാധ്യതകള്‍ ഇതിനോടകം തന്നെ ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ കണക്കു കൂട്ടി വെച്ചിട്ടുണ്ടാകും. എങ്കിലും ആകസ്മികതകളും നിറഞ്ഞ കളിയില്‍ ഏത്  നിമിഷവും എന്തും സംഭവിക്കാം. 

അങ്ങിനെ വരുമ്പോള്‍ പ്രവചനങ്ങളിലേക്ക് പലരുടേയും ശ്രദ്ധ പോകും. ഇത്തവണ ഫിഫ ലോക കപ്പ് ആരുയര്‍ത്തും എന്ന പ്രവചനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതിനോടകം തന്നെ വന്നു കഴിഞ്ഞിട്ടുണ്ടാകും. ഈ പ്രവചനക്കാരില്‍ ചില താരങ്ങളുമുണ്ടെന്ന് അറിയാമല്ലോ? 

2010 ലോക കപ്പില്‍ പോള്‍ എന്ന നീരാളിയായിരുന്നു പ്രവചനം നടത്തിയത്. പോളിന്റെ പ്രവചനങ്ങള്‍ മുഴുവനായി  പാളി പോയതുമില്ല. അന്ന് പോള്‍ ആയിരുന്നു എങ്കില്‍ 2018ല്‍ റഷ്യയില്‍ ലോക കപ്പ് പ്രവചിക്കുന്നത് അക്കില്ലസ് ആണ്. അക്കില്ലസ് എന്ന പൂച്ച. ചില്ലറ്റക്കാരിയല്ലട്ടോ കക്ഷി. ഫിഫ കോണ്‍ഫഡറേഷന്‍ കപ്പിലും പ്രവചന കാര്യത്തില്‍ അക്കില്ലസ് ഒരു കൈ പയറ്റിയിട്ടുണ്ട്. അതെല്ലാം നൂറ് ശതമാനവും ശരിയായിരുന്നു. 

ആള് റഷ്യക്കാരി തന്നെയാണ്. സ്റ്റേറ്റ് ഹെര്‍മി മ്യൂസിയത്തിലായിരുന്നു പുള്ളിക്കാരിയുടെ ഇതുവരെയുള്ള താമസം എങ്കില്‍ ഇപ്പോള്‍ റെസ്പബ്ലിക്ക കൊഷെക് ക്യാറ്റ് കഫേയിലേക്ക് അവളെ മാറ്റിയിട്ടുണ്ട്. അതാത് ടീമുകളുടെ ദേശീയ പതാകകള്‍ക്ക് കീഴില്‍ വച്ചിരിക്കുന്ന ബൗള്‍ തിരഞ്ഞെടുത്തായിരിക്കും പ്രവചനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്