കായികം

എത്ര ഉയര്‍ന്ന് ചാടിയിട്ടും കാര്യമില്ല, പക്ഷേ ബാഴ്‌സ കുപ്പായത്തിലല്ലായിരുന്നു എങ്കില്‍ ആ കളി ഞങ്ങളങ്ങ് തീര്‍ത്ത് കൊടുത്തേനെയെന്ന് ഡിഗോ

സമകാലിക മലയാളം ഡെസ്ക്

25ാം മിനിറ്റില്‍ കിട്ടിയ  ഫ്രീകിക്ക് മഴവില്ല് പോലെ അടിച്ചിട്ട് വലകിലുക്കത്തിന്റെ എണ്ണം 600ലേക്ക് എത്തിച്ചായിരുന്നു ഫുട്‌ബോള്‍ മിശിഹ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ കളിയില്‍ ബാഴ്‌സയെ ജയിപ്പിച്ചത്. 857 മത്സരങ്ങള്‍ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടിവന്നിരുന്നു 600 എന്ന അക്കം മറികടക്കാന്‍. മെസിയെടുത്തതാവട്ടെ 747 കളികളും. 

കളിക്കിറങ്ങും മുന്‍പ് അഞ്ച് പോയിന്റ് വ്യത്യാസമായിരുന്നു ബാഴ്‌സയും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുണ്ടായിരുന്നത്. എട്ട് പോയിന്റ് വ്യത്യാസത്തിലേക്ക് അതിനെ എത്തിച്ച് ലാലിഗയില്‍ തോല്‍വിയില്ലാതെ മുന്നേറ്റം തുടരുകയാണ് മെസിയും സംഘവും. 

മെസിയെ പോലെ ലോകത്ത് മറ്റൊന്നുമ്മില്ല. എന്താണ് ഇനി സംഭവിക്കുക എന്ന് പറയാനാവില്ല. സ്വതന്ത്രനായി വിടുക എന്നത് മാത്രമാണ് മെസിക്ക് വേണ്ടി ചെയ്യേണ്ടത്. ആഗ്രഹിക്കുന്നതെന്തും നേടാന്‍ മെസിക്ക് സാധിക്കുമെന്നും മത്സരത്തിന് ശേഷം ബാഴ്‌സ കോച്ച് വാല്‍വെര്‍ദെ പറയുന്നു. 

എന്നാല്‍, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ കുപ്പായത്തിലായിരുന്നു മെസി ഇറങ്ങിയതെങ്കില്‍ കളി മറ്റൊന്നാവുമായിരുന്നു എന്നാല്‍ അത്‌ലറ്റികോ കോച്ച് ഡിഗോ സിമിയോണ്‍ പറഞ്ഞത്. മെസി ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു എങ്കില്‍ ബാഴ്‌സയുമായുള്ള ആ പോയിന്റ് വ്യത്യാസം ഞങ്ങളങ്ങ് തീര്‍ത്ത് കൊടുക്കുമായിരുന്നു. കളിക്കളത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ അവര്‍ക്കൊപ്പമാണ്, അവരുടെ ജയത്തിന് പിന്നില്‍ അതു തന്നെയാണെന്നും ഡിഗോ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി