കായികം

തീരുമാനങ്ങള്‍ മുഴുവന്‍ കോഹ് ലിയുടേതാണ്, എനിക്കതില്‍ പരാതിയില്ല; ടെസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെ കുറിച്ച് രഹാനെ

സമകാലിക മലയാളം ഡെസ്ക്

ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ കോഹ് ലിക്കുമേല്‍ ക്രിക്കറ്റ് വിദഗ്ധരും ആരാധകരും ഒരേപോലെ വിമര്‍ശനം ചൊരിഞ്ഞത് രഹാനയെ അവസാന ഇലവനില്‍ നിന്നും ഒഴിവാക്കിയപ്പോഴായിരുന്നു. വിദേശ പിച്ചുകളില്‍ മികച്ച ആവറേജുള്ള രഹാനയെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്നും മാറ്റി നിര്‍ത്തി കോഹ് ലി ഏവരേയും ഞെട്ടിക്കുകയായിരുന്നു. മൂന്നാം ടെസ്റ്റില്‍ രഹാനെ മടങ്ങി എത്തുകയും ഇന്ത്യ വൈറ്റ് വാഷില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു. 

ആദ്യ ഇന്നിങ്‌സില്‍ ഒന്‍പത് റണ്‍സും, രണ്ടാം ഇന്നിങ്‌സില്‍ 48 റണ്‍സുമായിരുന്നു രഹാനെ മൂന്നാം ടെസ്റ്റില്‍ സ്‌കോര്‍ ചെയ്തത്. എന്നാല്‍ കോഹ് ലിയുമായി 41 റണ്‍സിന്റേയും, ബുവിയുമായി 33 റണ്‍സിന്റേയും കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ 63 റണ്‍സ് ജയത്തില്‍ നിര്‍ണായക ഘടകമായി രഹാനെ. 

എന്നാല്‍ ടെസ്റ്റില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയതിന് കോഹ് ലിയെ കുറ്റപ്പെടുത്താന്‍ രഹാനെ തയ്യാറല്ല. പരസ്പരം അഭിപ്രായങ്ങളെ ബഹുമാനിക്കുന്നവരാണ് കോഹ് ലിയും ഞാനുമെന്ന് രഹാനെ പറയുന്നു. ടീമിന് ഗുണകരമാകുന്നു എങ്കില്‍ ചില തീരുമാനങ്ങളെ നമ്മള്‍ ബഹുമാനിക്കണം. എന്റെ പ്രകൃതം അങ്ങിനെയാണ്. നായകനെന്ന നിലയില്‍ ടീമിന് ഗുണകരമാകുമെന്ന പ്രതീക്ഷയില്‍ കോഹ് ലി എടുത്ത തീരുമാനമാണ് അത്. അതിനെ ഞാന്‍ ബഹുമാനിക്കുന്നു. എന്നെ കുറിച്ച് അവിടെ ഞാന്‍ ചിന്തിക്കുന്നില്ലെന്നും രഹാനെ പറയുന്നു. 

ഒരു പ്രത്യേക ചിന്തയുടെ പുറത്താണ് നായകന്മാര്‍ എടുക്കുന്ന ഓരോ തീരുമാനവും. എല്ലാ തീരുമാനവും എടുക്കുന്നത് നായകന്മാര്‍ തന്നെയാണ്. എന്റെ ഉള്ളില്‍ എന്തെങ്കിലും ആശയം  വന്നാല്‍ ഞാനത് കോഹ് ലിയുമായി പങ്കുവയ്ക്കും. ബാറ്റിങ്ങിനിടയില്‍ വാക്കുകളില്‍ പോലും പോസിറ്റീവ് ഫീലാണ് ഞങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കാറെന്ന് രഹാനെ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ