കായികം

ഡിവില്ലിയേഴ്‌സിന് നേര്‍ക്ക് പന്തിട്ട സംഭവം; ക്ഷമ പറഞ്ഞിട്ടും ലയോണിന് രക്ഷയില്ല, ഐസിസി പിഴയിട്ടു

സമകാലിക മലയാളം ഡെസ്ക്

മാന്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ചാണ് ഓസീസ് ടീം ആക്രമണോത്സുകതയെ കളിക്കളത്തിലേക്ക് പലപ്പോഴും കൊണ്ടുവന്നിട്ടുള്ളത്. എതിര്‍ താരങ്ങളെ പ്രകോപിപ്പിക്കാന്‍ ഓസീസ് താരങ്ങള്‍ ഉതിര്‍ക്കുന്ന വാക്കുകളും, പ്രവര്‍ത്തികളും പലപ്പോഴും വിമര്‍ശിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിന്റെ നാലാം ദിനം ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ ഭാഗത്ത് നിന്നുമുണ്ടായ നടപടിയാണ് വിമര്‍ശനങ്ങള്‍ നേരിട്ടത്. 

വിമര്‍ശനം മാത്രമല്ല, മാച്ച് ഫിയുടെ 15 ശതമാനം പിഴയും ലിയോണിന് മേല്‍ ഐസിസി ചുമത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം  ഇന്നിങ്‌സിലെ 12ാം ഓവറിലായിരുന്നു സംഭവം. ലെഗ് സൈഡിലേക്ക് അടിച്ചിട്ട മര്‍ക്രാം പക്ഷേ അപകടകരമായ സിംഗിളിന് മുതിര്‍ന്നില്ല. 

എന്നാല്‍ ക്രീസിലേക്ക് ഡിവില്ലിയേഴ്‌സ് മടങ്ങി എത്തുന്നതിന് മുന്‍പ് ഡേവിഡ് വാര്‍ണര്‍ പന്ത് ലിയോണിന്റെ കൈകളിലേക്ക് എത്തിക്കുകയും, റണ്‍ഔട്ട് ആവുകയുമായിരുന്നു. എന്നാല്‍ അവിടം കൊണ്ടും തീര്‍ന്നില്ല. ഡൈവ് ചെയ്ത് കിടക്കുന്ന ഡിവില്ലിയേഴ്‌സിന് അടുത്തേക്കെത്തി പന്ത് ഡിവില്ലിയേഴ്‌സിന്റെ നേരെ എറിയുകയായിരുന്നു ലിയോണ്‍. 

എന്നാല്‍ തെറ്റിന് ലിയോണ്‍ ഡിവില്ലിയേഴ്‌സിനോട് മാപ്പ് ചോദിക്കുകയും ചെയ്തു. ഈ പ്രശ്‌നത്തെ ചൊല്ലിയായിരുന്നു ഡ്രസിങ് റൂമിലേക്ക് പോകുന്നതിന് ഇടയില്‍ ഡേവിഡ് വാര്‍ണറും, ഡി കോക്കും തമ്മില്‍ കോമ്പു കോര്‍ക്കുന്നതിന് ഇടയാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''