കായികം

ധോനി വിരമിക്കണമെന്ന് പറയുന്നവര്‍ പകരക്കാരന്റെ കളി കണ്ടില്ലേ? ഋഷഭ് പാന്തിനെ ട്രോളി ധോനി ഫാന്‍സ്‌

സമകാലിക മലയാളം ഡെസ്ക്

ദക്ഷിണാഫ്രിക്കയില്‍ നിന്നും ജയിച്ചു തിരിച്ചു വന്ന ഇന്ത്യന്‍ സംഘത്തിന് നിദാഹസ് ട്രോഫിയിലെ ആദ്യ കളിയില്‍ തന്നെ പക്ഷേ കാലിടറി. ആദ്യ ട്വിന്റി20യില്‍ അഞ്ച്  വിക്കറ്റിന് കുസാല്‍ പെരേരയോടും സംഘത്തിനും മുന്നില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഋഷബ് പാന്തിനെ ലക്ഷ്യം വെച്ചാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്. 

കോഹ് ലിയും, ധോനിയുമില്ലാതെ ഇറങ്ങിയ ഇന്ത്യയ്ക്ക വില്ലനായത് ഋഷഭ് ആണെന്നാണ് വിമര്‍ശനം. 13 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ നില്‍ക്കുമ്പോഴായിരുന്നു ഋഷഭ് ക്രീസിലെത്തുന്നത്. മറുവശത്ത് മികച്ച ഫോമില്‍ ധവാനും. 

എന്നാല്‍ താളപ്പിഴകള്‍ ഋഷഭിന്റെ ബാറ്റിങ്ങില്‍ മുഴച്ചു നിന്നതോടെ സിംഗിളുകളിലൂടെ റണ്‍സെടുക്കാനുള്ള സാധ്യതകള്‍ അടഞ്ഞു. നാല് ബൗണ്ടറിയും ഒരു സിക്‌സും പറത്തി 23 റണ്‍സായിരുന്നു ഋഷഭ് നേടിയത്. 180-190 എന്ന ടോട്ടലിലേക്ക് പോവുകയായിരുന്ന ഇന്ത്യയെ പിന്നോട്ടടിച്ചത് ഋഷഭാണെന്നാണ് ആരാധകരുടെ വിമര്‍ശനം. 

32 ബോളില്‍ സെഞ്ചുറി നേടി സയിദ് മുഷ്തഖ് അലി ട്രോഫിയില്‍ മികച്ച കളി പുറത്തെടുത്തതിന് ശേഷമായിരുന്നു ഇന്ത്യന്‍ ടീമിലേക്കുള്ള  ഡല്‍ഹി ബാറ്റ്‌സ്മാന്റെ വരവ്. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയുടെ ആരാധകരാണ് ഋഷഭിനെ ഉന്നം വെച്ച് രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത