കായികം

നെയ്മര്‍ ബാഴ്‌സയിലേക്കോ? അതോ റെക്കോര്‍ഡ് ട്രാന്‍സ്ഫറായി റയലിലേക്കോ? 

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സയിലേക്ക് മടങ്ങാന്‍ നെയ്മര്‍ ആഗ്രഹിക്കുന്നു എന്ന റിപ്പോര്‍ട്ട് സ്പാനിഷ് മാധ്യത്തില്‍ വാര്‍ത്തയായതിന് പിന്നാലെ ഫാന്റസി എന്നായിരുന്നു ഇതിനോടുള്ള ബാഴ്‌സ മാനേജര്‍ വാല്‍വെര്‍ദെയുടെ പ്രതികരണം. ബാഴ്‌സയിലേക്ക് മടങ്ങാന്‍ നെയ്മര്‍ ആഗ്രഹിക്കുന്നു എന്ന വാര്‍ത്തയ്‌ക്കൊപ്പം 400 മില്യണ്‍ ഡോളറിന്റെ റയലിലേക്കുള്ള ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളും വാര്‍ത്തകളില്‍ നിറയുന്നുണ്ട്. 

222 മില്യണ്‍ യൂറോയുടെ റെക്കോര്‍ഡ് ട്രാന്‍സ്ഫറിലൂടെ പിഎസ്ജിയിലെത്തിയ നെയ്മര്‍ കാംപ്‌ന്യൂവിലേക്ക് തിരികെ പോരാന്‍ സന്നദ്ധത അറിയിച്ച് ക്ലബിന് സന്ദേശമയച്ചതായാണ് മുണ്ടോ ഡിപ്പോര്‍ട്ടിവോ വാര്‍ത്ത നല്‍കുന്നത്. പിഎസ്ജി ആവശ്യപ്പെടുന്ന 400 മില്യണ്‍ യൂറോ നല്‍കി നെയ്മറെ ബെര്‍നാബ്യുവില്‍ എത്തിക്കാന്‍ റയല്‍ നെയ്മറിന്റെ പിതാവിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

400 മില്യണ്‍ യൂറോയുടെ ഡീല്‍ തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് റയല്‍ മാനേജര്‍ സിനദിന്‍ സിദാനും പറഞ്ഞിരുന്നു. പിഎസ്ജിയിലേക്ക് മാറിയ നീക്കം പല കാരണങ്ങള്‍ കൊണ്ടും തെറ്റായിരുന്നു എന്നും, 2019 സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയിലൂടെ ബാഴ്‌സയിലേക്ക് തിരികെ എത്താന്‍ സാധിക്കുമോ എന്നും ബാഴ്‌സാ താരങ്ങളോട് നെയ്മര്‍ ആരാഞ്ഞതായാണ് സൂചന. 

ഇപ്പോഴുള്ള നെയ്മറിന്റെ പ്രതിഫലത്തിന്റെ ഇരട്ടി നല്‍കാനും, സൈനിങ് ബോണസ് നല്‍കാനും സമ്മതിച്ച് റയല്‍ വൃത്തങ്ങള്‍ നെയ്മറിന്റെ പിതാവിനെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പാരിസില്‍ വെച്ച് കണ്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം