കായികം

വിക്കറ്റ് കീപ്പറുടെ ഗ്ലൗവ് ഫീല്‍ഡര്‍ ധരിച്ചു, എതിര്‍ ടീമിന് പെനാല്‍റ്റിയായി കിട്ടിയത് അഞ്ച് റണ്‍സ്‌

സമകാലിക മലയാളം ഡെസ്ക്

സ്‌ക്വയര്‍ ലെഗിലേക്ക് ബാറ്റ്‌സ്മാന്‍ അടിച്ചിട്ട പന്തിന് പിന്നാലെ ഓടുന്നതിന് മുന്‍പ് ഒരു കയ്യിലെ ഗ്ലൗസ് വിക്കറ്റ് കീപ്പറായ ജിമ്മി പിയേഴ്‌സന്‍ ഊരിയിട്ടിരുന്നു. ഫസ്റ്റ് സ്ലിപ്പില്‍ ഫീല്‍ഡറായി നിന്നിരിന്ന മാത്യു റെന്‍ഷാ ആ ഗ്ലൗസ് എടുത്ത് കയ്യിലെടുത്തിട്ടു. വിക്കറ്റ് കീപ്പര്‍ എറിഞ്ഞ ബോള്‍ ആ ഗ്ലൗസ് ഉപയോഗിച്ച് റെന്‍ഷോ പിടിച്ചു. 

ഇതിലെന്താ അസ്വഭാവിക എന്നാണോ? റെന്‍ഷായുടെ പ്രവര്‍ത്തിയെ തുടര്‍ന്ന് അഞ്ച് റണ്‍സാണ് എതിര്‍ ടീമിന് പെനാല്‍റ്റിയായി അനുവദിച്ചത്. ക്രിക്കറ്റിലെ നിയമം 27.1 അനുസരിച്ച് വിക്കറ്റ് കീപ്പര്‍ക്ക് മാത്രമാണ് ക്രിക്കറ്റ് മൈതാനത്ത് ഗ്ലൗസ് ധരിക്കാന്‍ അനുവാദമുള്ളത്. 

ഓസ്‌ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ്  മത്സരത്തിന് ഇടയിലായിരുന്നു സംഭവം. എന്റെ അടുത്തേക്കാണ് ഗ്ലൗവ് എറിഞ്ഞിട്ടത്. തമശയ്ക്ക് വേണ്ടിയാണ് അതെടുത്ത് ധരിച്ചത്. നിയമത്തെ കുറിച്ച് ഞാന്‍ ആ സമയം ആലോചിച്ചില്ല. തമാശയ്ക്ക് ചെയ്തതാണ് അതെന്നും റെന്‍ഷാ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി