കായികം

ഗോള്‍ നിഷേധിച്ചതിന് പ്രതികാരം തോക്കും കൊണ്ട്; റഫറിക്ക് നേരെ പാഞ്ഞടുത്തത് ക്ലബ് ചെയര്‍മാന്‍

സമകാലിക മലയാളം ഡെസ്ക്

ഫ്രഞ്ച് ലീഗ് വണ്‍ മത്സരത്തില്‍ നിരന്തരം തോല്‍വി വഴങ്ങിയ ടീമിനെ ആരാധകര്‍ ഗ്രൗണ്ടിലിറങ്ങി കൈകാര്യം ചെയ്യുകയായിരുന്നു എങ്കില്‍ ഇവിടെ ഗോള്‍ നിഷേധിച്ചതിന് തോക്കും കൈയില്‍ പിടിച്ചായിരുന്നു ക്ലബ് ഉടമ ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. ഗ്രീക്ക് സൂപ്പര്‍ ലീഗിലായിരുന്നു സംഭവം. 

പിഎഒകെയും എഇകെ ഏതന്‍സും തമ്മിലെ പൊരിഞ്ഞ പോരാട്ടത്തിന് ഇടയില്‍ പിഎഒകെയ്ക്കായി വിജയ ഗോള്‍ നേടിയ സന്തോഷത്തില്‍ ആഘോഷിക്കുകയായിരുന്നു അവരുടെ ഫെര്‍നാഡോ വരെല. എന്നാല്‍ റഫറി ഓഫ് സൈഡ് വിളിച്ചു. 

സംഘര്‍ഷാവസ്ഥയിലേക്കായിരുന്നു പിന്നീട് കളിക്കളം നീങ്ങിയത്. ഗോള്‍ നിഷേധിച്ച റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതിനായി പിഎഒക്കെ ചെയര്‍മാന്‍ കളിക്കളത്തിലേക്ക് ഇറങ്ങിയതോടെ പിന്നെ കളി തോക്കിന്റേതായി. 

തോക്കുമായി റഫറിക്കടുത്തേക്ക് പാഞ്ഞടുത്ത് ക്ലബ് ചെയര്‍മാന്‍ ഇവാന്‍ സവിദിസ് വാക്കുകൊണ്ട് അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു. തോക്കുമായി ഗ്രൗണ്ടില്‍ ഇറങ്ങിയതിന് എതിരെ പരാതിയുമായി ഫിഫയേയും, യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനേയും സമീപിക്കുമെന്ന് എതിര്‍ ടീമായ എഇകെ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്