കായികം

നാല് സീസണുകളിലും വല കുലുക്കിയിട്ടില്ല; ഹാലിചരണ്‍ നര്‍സാറിയെ ബ്ലാസ്റ്റേഴ്‌സിലെത്തിച്ച് മാനേജ്‌മെന്റ്‌

സമകാലിക മലയാളം ഡെസ്ക്

നാലാം സീസണിന്റെ അവസാനം ഒന്ന് ആഞ്ഞു പ്ിടിച്ചെങ്കിലും സെമി കടക്കാന്‍ മഞ്ഞപ്പട കൂട്ടത്തിനായില്ല. ഇപ്പോള്‍ സൂപ്പര്‍ കപ്പിലേക്കാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റേയും ആരാധകരുടേയും നോട്ടം. ടീമില്‍ നിന്നും താരങ്ങളെ മറ്റു ക്ലബുകള്‍ റാഞ്ചുമ്പോള്‍ മഞ്ഞക്കുപ്പായത്തിലേക്ക് എത്തിക്കേണ്ട താരങ്ങളെ ചികയുകയാണ് ആരാധകരും മാനേജ്‌മെന്റും. കൂടുതല്‍ നോര്‍ത്ത്  ഈസ്റ്റ് താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തുന്നതായാണ് സൂചന. ഏറ്റവും ഒടുവില്‍
ഇന്ത്യന്‍ മുന്നേറ്റ നിര താരം ഹാലിചരണ്‍ നര്‍സാനിയുമായി ബ്ലാസ്റ്റേഴ്‌സ കരാര്‍ ഒപ്പിട്ടുവെന്നാണ് റിപ്പോര്‍ട്ട്. 

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡില്‍ നിന്നുമാണ് ഹാലിചരണിനെ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിക്കുന്നത്. ഐലീഗ് 2010-11 സീസണില്‍ പെയ്‌ലന്‍ ആരോസിന് വേണ്ടി കളിച്ചായിരുന്നു ഹാലിചരന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തേക്ക് ബൂട്ടണിയുന്നത്. മൂന്ന് സീസണുകളില്‍ ഈ ടീമിനൊപ്പം നിന്ന ഈ അസം കളിക്കാരന്‍ പിന്നീട് ചേക്കേറിയത് ഗോവന്‍ ടീമായാ ഡെമ്പോ എഫ്‌സിയിലേക്കായിരുന്നു. 

ഇന്ത്യയ്ക്കായി അണ്ടര്‍ 19, അണ്ടര്‍ 23 ടീമുകളിലും, ദേശീയ സീനിയര്‍ ടീമിലും ഹാലിചരണ്‍ കളിച്ചിട്ടുണ്ട്. ഗോവ എഫ്‌സിക്ക് വേണ്ടിയായിരുന്നു ആദ്യ സീസണില്‍ ബൂട്ടണിഞ്ഞത്. കഴിഞ്ഞ മൂന്ന് സീസണുകളിലാവട്ടെ ഹാലിചരണ്‍ നോര്‍ത്ത്  ഈസ്റ്റ് യുനൈറ്റഡിന് ഒപ്പം നിന്നു. 

എന്നാല്‍ ഐഎസ്എല്‍ നാലാം സീസണില്‍ നോര്‍ത്ത് ഈസ്റ്റിനായി 13 മത്സരങ്ങള്‍ കളിച്ചു എങ്കിലും ഒരു ഗോള്‍ പോലും നേടാന്‍ ഈ വിങ്ങറിന് സാധിച്ചിട്ടില്ല. ദേശീയ ടീമിനായി 17 തവണ കളത്തിലിറങ്ങിയിട്ടുള്ള  നാര്‍സാറിക്ക് ഒരു ഗോള്‍ മാത്രമാണ് ഇന്ത്യയ്ക്കായി നേടാനായത്. 

ഐഎസ്എല്ലില്‍ നാല് സീസണുകളില്‍ കളിച്ചെങ്കിലും ഒരു തവണ പോലും വല കുലുക്കാന്‍ നര്‍സാറിക്കായിട്ടില്ല. കയ്യിലുള്ളതാകട്ടെ നാല് അസിസ്റ്റുകളും. എഫ്‌സി ഗോവയിലേക്ക് ചേക്കേറിയ ജാക്കിചന്ദ് സിങ്ങിന് പകരക്കാരനായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഹാലിചരണ്‍ നര്‍സാറിയെ ടീമിലെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡേവിഡ് ജെയിംസിന്റെ കീഴില്‍ ബ്ലാസ്‌റ്റേഴ്‌സിനോട് ഇണങ്ങി കളിക്കുമ്പോള്‍ നര്‍സാറിയില്‍ നിന്നും മികച്ച കളി ഉണ്ടായേക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ