കായികം

ഇനി കളി ഞങ്ങള്‍ കാണിച്ചു തരാം; തോറ്റ മാഞ്ചസ്റ്ററിനെ പരിഹസിച്ച് സല, തന്നെ ട്രോളിയ ആഷ്‌ലേക്കും സലയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

സെവിയ്യയ്‌ക്കെതിരെ തോല്‍വി നേരിട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിന് പിന്നാലെ പരിഹാസവുമായി ലിവര്‍പൂള്‍ മുന്നേറ്റ നിരക്കാരന്‍ മുഹമ്മദ് സല. ഗ്രൗണ്ടിലെ പരിശീലനത്തില്‍ നില്‍ക്കുന്ന സലയും പിന്നില്‍ ചാമ്പ്യന്‍സ് ലീഗ് ട്രോഫിയുമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയാക്കിയാണ് ഈജിപ്ത്യന്‍ താരത്തിന്റെ ഒളിയമ്പ്. 

ലിവര്‍പൂളിനെ രണ്ട് ഗോളുകള്‍ക്ക് തളച്ച മത്സരത്തില്‍ സലയെ അനങ്ങാന്‍ വിടാതെയായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കളി. ലിവര്‍പൂളിനെ തോല്‍പ്പിച്ചതിന് ശേഷം സലയ ട്രോളുകയും ചെയ്തിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം അഷ്‌ലെ യങ്. 

നിങ്ങളുടെ ചോദ്യങ്ങള്‍ നിര്‍ത്തൂ, അവന്‍ എന്റെ പോക്കറ്റിലല്ല. സത്യമായും അല്ലെന്ന് എഴുതിയായിരുന്നു അഷ്‌ലെയുടെ പരിഹാസം. ചാമ്പ്യന്‍സ് ലീഗില്‍ പുറത്തേക്കുള്ള വഴി തുറന്ന മാഞ്ചസ്റ്ററിനെ ആ സമയം നോക്കി തന്നെ ട്രോളുകയാണ് സല ഇപ്പോള്‍. 

ലിവര്‍പൂളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ എതിരാളികള്‍ ആരെന്ന് വെള്ളിയാഴ്ച അറിയാനാവും. ഇംഗ്ലീഷ് ക്ലബുകളുടെ കൂട്ടത്തില്‍ ലിവര്‍പൂളിനെ കൂടാതെ മാഞ്ചസ്റ്റര്‍ സിറ്റി മാത്രമാണ് ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുന്നത്. ബാഴ്‌സയുമായുള്ള മത്സരത്തിന് ശേഷമായിരിക്കും ചെല്‍സിയുടെ ക്വാര്‍ട്ടര്‍ പ്രവേശനത്തില്‍ തീരുമാനമാവുക.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍