കായികം

നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ഗോകുലം സൂപ്പര്‍ കപ്പിന്

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍:  ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തറപറ്റിച്ച് കേരളത്തില്‍നിന്നുള്ള ഗോകുലം കേരള എഫ്‌സി സൂപ്പര്‍ കപ്പിന്. ഭുവനേശ്വര്‍ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം കേരള എഫ്‌സിയുടെ ജയം. യുഗാണ്ടന്‍ താരം ഹെന്റി കിസേക്കയുടെ വകയാണ് ഗോകുലത്തിന്റെ രണ്ടു ഗോളുകളും. 

ഇരു ഗോളുകള്‍ക്കും വഴിയൊരുക്കിയ മലയാളി താരം അര്‍ജുന്‍ ജയരാജിന്റെ പ്രകടനവും ശ്രദ്ധേയമായി.  ഗോകുലം എഫ്‌സിയുടെ ഗോള്‍കീപ്പര്‍ നിഖില്‍ ബര്‍നാര്‍ഡാണ് ഹീറോ ഓഫ് ദ് മാച്ച്.ഐഎസ്എല്‍ ഫൈനലിസ്റ്റുകളായ ബെംഗളൂരു എഫ്‌സിയുമായാണ് സൂപ്പര്‍കപ്പില്‍ ഗോകുലത്തിന്റെ ആദ്യ പോരാട്ടം. കേരളാ ബ്ലാസ്‌റ്റേഴ്‌സിനു ശേഷം സൂപ്പര്‍കപ്പിനു യോഗ്യത നേടുന്ന രണ്ടാമത്തെ കേരളാ ടീമാണ് ഗോകുലം എഫ്‌സി.


നോര്‍ത്ത് ഈസ്റ്റ് യുണൈറ്റിഡനെതിരെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഗോകുലത്തിന്റേത്. എതിരാളികളുടെ പേരും പെരുമയും കൂസാതെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഗോകുലം ആദ്യ പകുതിയില്‍ത്തന്നെ ലീഡു നേടി. 43ാം മിനിറ്റിലായിരുന്നു ആദ്യ ഗോളിന്റെ പിറവി. മധ്യനിരയ്ക്കു സമീപത്തുനിന്നും അര്‍ജുന്‍ ജയരാജ് നീട്ടി നല്‍കിയ ത്രൂപാസ് പിടിച്ചെടുത്ത് കിസേക്ക തൊടുത്ത ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ ടി.പി. രഹനേഷിനെ കബളിപ്പിച്ച് വലയില്‍ കയറി.

തിരിച്ചുവരവിനുള്ള നോര്‍ത്ത് ഈസ്റ്റിന്റെ ശ്രമങ്ങള്‍ക്കു തടയിട്ട് രണ്ടാം പകുതിയില്‍ ഗോകുലം ലീഡ് വര്‍ധിപ്പിച്ചു. ഇക്കുറിയും ഗോളിനു വഴിയൊരുക്കിയത് അര്‍ജുന്‍ ജയരാജ് -ഹെന്റി കിസേക്ക കൂട്ടുകെട്ട്. പന്തുമായി വലതുവിങ്ങിലൂടെ കുതിച്ചുകയറിയെത്തിയ അര്‍ജുന്‍, ബോക്‌സിനു നടുവില്‍ നിലയുറപ്പിച്ച കിസേക്കയ്ക്കു പന്തു മറിച്ചു. തടയാനെത്തിയ നോര്‍ത്ത് ഈസ്റ്റ് താരങ്ങളെ വിദഗ്ധമായി കബളിപ്പിച്ച് കിസേക്കയുടെ ഷോട്ട് വലയില്‍ കയറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്