കായികം

ലിവര്‍പൂളിന് വേണ്ടി കളിക്കുക സ്വപ്‌നം കണ്ടല്ല വളര്‍ന്നത്, റയല്‍ വിളിച്ചാല്‍ സല പോകും

സമകാലിക മലയാളം ഡെസ്ക്

ലിവര്‍പൂളിന് വേണ്ടി തിളങ്ങി കളിക്കുന്നതിന് ഇടയില്‍ റയലില്‍ നിന്നും വിളി എത്തിയാല്‍ അത് വേണ്ടെന്ന് വയ്ക്കാന്‍ സലയക്ക് സാധിക്കില്ലെന്ന് മുന്‍ ഇംഗ്ലീഷ് താരം ഇയാന്‍  റൈറ്റ്. കുട്ടിഞ്ഞോയെ നഷ്ടമായ ലിവര്‍പൂളിന് ഉടനെ തന്നെ സലയേയും നഷ്ടമാകുമെന്നാണ് മുന്‍ ആഴ്‌സണല്‍ താരം പറയുന്നത്. 

പ്രീമിയര്‍ ലീഗില്‍ എത്തി ഇത്രയും ഗോളുകള്‍ അടിച്ചു കൂട്ടിയാല്‍ ഇത്തരത്തിലുള്ള ശ്രദ്ധയായിരിക്കും നിങ്ങളിലേക്ക് എത്തുക. സലയ്ക്ക് അത്തരമൊരു പ്രഭാവം സൃഷ്ടിക്കാന്‍ സാധിച്ചു എന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ ലിവര്‍പൂളിന്റെ ഒരു താരത്തിന് മേല്‍ മറ്റ് ക്ലബുകള്‍ സമ്മര്‍ദ്ദം ചെലുത്തി കഴിഞ്ഞാല്‍ ആ താരത്തെ സ്വന്തമാക്കാന്‍ ക്ലബുകള്‍ക്ക് സാധിക്കും എന്നാണ് കണക്കുകള്‍ നോക്കിയാല്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കുകയെന്നും റൈറ്റ് പറയുന്നു. 

അടുത്ത സീസണിലും സമാനമായ രീതിയില്‍ സല വല ചലിപ്പിക്കാന്‍ തുടങ്ങിയാല്‍ എന്തായാലും മറ്റ് ക്ലബുകളുടെ ലക്ഷ്യം അദ്ദേഹത്തിലേക്ക് എത്തും. ലിവര്‍പൂളിന് മുന്നിലെത്താന്‍ പോകുന്ന പ്രശ്‌നമതാണ്. ലിവര്‍പൂളിന് വേണ്ടി കളിക്കുക സ്വപ്‌നം കണ്ട് വളര്‍ന്ന കളിക്കാരനല്ല സല. അതുകൊണ്ട് തന്നെ റയലില്‍ നിന്നും നല്ല ഓഫര്‍ ലഭിച്ചാല്‍ സല അവിടേക്ക് പോകും. 

കുട്ടിഞ്ഞോയെ നഷ്ടപ്പെട്ടതിനേക്കാള്‍ വലിയ പ്രഹരമായിരിക്കും ലിവര്‍പൂളിന് സലയെ നഷ്ടപ്പെട്ടാലെന്നും റൈറ്റ് പറയുന്നു. റയലിന് പുറമെ, ബാഴ്‌സയും പിഎസ്ജിയും സലയെ ലക്ഷ്യമിടുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി