കായികം

ഷമിക്ക് ബിസിസിഐയുടെ ക്ലിന്‍ചിറ്റ്: വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭാര്യ ഉന്നയിച്ച ആരോപണങ്ങളെത്തുടര്‍ന്ന് വിവാദത്തില്‍പ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്ദ് ഷമിക്ക് ബിസിസിഐയുടെ ക്ലീന്‍ചിറ്റ്. ഭാര്യ ഹസിന്‍ ജഹാന്‍ നടത്തിയ ഒത്തുകളി ഉള്‍പ്പെടെയുള്ള ആരോപണത്തെ തുടര്‍ന്ന് തടഞ്ഞുവച്ച വാര്‍ഷിക കരാറില്‍ ബിസിസിഐ ഷമിയെ ഉള്‍പ്പെടുത്തി. വര്‍ഷം മൂന്നു കോടി രൂപ പ്രതിഫലം ലഭിക്കുന്ന ബി ഗ്രേഡ് വിഭാഗത്തിലാണ് ഷമിയെ ഉള്‍പ്പെടുത്തിയത്.

ഷമിയെ കുറ്റ വിമുക്തനാക്കി വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തിയതോടെ അടുത്ത മാസം ആരുഭിക്കുന്ന ഐപിഎല്ലിലും ഷമിക്ക് കളിക്കാന്‍ കഴിയും. ഇത്തവണ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമംഗമാണ് ഷമി. ബിസിസിഐ വാര്‍ഷിക കരാര്‍ തടഞ്ഞുവച്ചതോടെ ഷമിക്ക് ഐ പിഎല്‍ കളിക്കാനാവുമോ എന്നതില്‍ ആശങ്കയുണ്ടായിരുന്നു.

ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയില്‍ ഗാര്‍ഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി കൊല്‍ക്കത്ത പൊലീസ് ഷമിക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബിസിസിഐ കരാര്‍ തടഞ്ഞത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍