കായികം

സംവരണത്തേയും അംബേദ്കറിനേയും വിമര്‍ശിച്ചു;  ഹര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

അംബേദ്കറിന്റെ പേരിലുള്ള ട്വീറ്റിന്റെ പേരില്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ നിയനടപടി നേരിടേണ്ടി വന്നേക്കും. അംബേദ്കറുമായി ബന്ധപ്പെട്ട് ട്വിറ്ററിലൂടെ പാണ്ഡ്യ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ രാജസ്ഥാനിലെ ജോധ്പൂര്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി. 

എന്നാല്‍ ആരോപണ വിധേയമായ പരാമര്‍ശം പാണ്ഡ്യ ട്വിറ്ററില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഡിസംബര്‍ 26ന് സംവരണത്തേയും,  അംബേദ്കറിനേയും വിമര്‍ശിച്ചായിരുന്നു ട്വിറ്ററിലൂടെയുള്ള പാണ്ഡ്യയുടെ പ്രതികരണം. 

പാണ്ഡ്യയുടെ ട്വീറ്റ് ജനങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഡി.ആര്‍.മേഘ്വാള്‍ എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ നിയമ പ്രകാരം പാണ്ഡ്യയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ കോടതി ഉത്തരവ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും, ലഭിക്കുന്ന മുറയ്ക്ക് ഭാവി നടപടികള്‍ തീരുമാനിക്കുമെന്നും ജയ്പൂര്‍ പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ