കായികം

90 മിനിറ്റ് വരെ ക്രിസ്റ്റ്യാനോയെ സല പിന്നില്‍ നിര്‍ത്തി; ഒപ്പത്തിനൊപ്പമെന്ന് പറഞ്ഞ് സല

സമകാലിക മലയാളം ഡെസ്ക്

സല എന്ന താരത്തിന്റെ സാന്നിധ്യം കൊണ്ട് മാത്രം ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചായിരുന്നു ഈജിപ്തിന്റെ പോര്‍ച്ചുഗലിനെതിരായ മത്സരം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും,  ലോക ഫുട്‌ബോളിലെ പുതിയ അധികായകനെന്ന വിശേഷണവും വാങ്ങി വല കുലുക്കിക്കൊണ്ടേയിരിക്കുന്ന സലയും നേര്‍ക്കു നേര്‍ വന്ന കളില്‍ നാടകീയമായിട്ടായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. 

90 മിനിറ്റു വരെ സല ഈജിപ്തിനെ മുന്നില്‍ നിര്‍ത്തി. 56ാം മിനിറ്റില്‍ സലയുടെ ബൂട്ടില്‍ നിന്നും പിറന്ന ഗോളിന് മത്സരത്തിലനുവദിച്ച അധിക സമയത്തിലായിരുന്നു സമനില ഗോളും, വിജയ ഗോളുമടിച്ച് ക്രിസ്റ്റിയാനോ മറുപടി നല്‍കിയത്. പക്ഷേ ക്രിസ്റ്റിയാനോയ്‌ക്കൊപ്പം കിടപിടിക്കുന്നവന്‍ തന്നെയാണ് താനെന്ന് ലോക കപ്പ് യോഗ്യതാ മത്സരത്തില്‍ തന്നെ സല തെളിയിച്ചു. 

90 മിനിറ്റിന് ശേഷമായിരുന്നു ക്രിസ്റ്റിയാനോ ഷോ. 92ാം മിനിറ്റില്‍ വല കുലുക്കിയ റയല്‍ താരം 94ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ പോര്‍ച്ചുഗല്ലിനായി വിജയ ഗോളും നേടുകയായിരുന്നു. രണ്ട് ഗോളുകളുമായി ടീമിനെ ജയത്തിലേക്ക് എത്തിച്ച ക്രിസ്റ്റിയാനോ മറ്റൊരു നേട്ടം കൂടി അന്താരാഷ്ട്ര ഫുട്‌ബോളില്‍ സ്വന്തമാക്കി. പോര്‍ച്ചുഗലിന് വേണ്ടി 81ാം ഗോള്‍ നേടിയ താരം ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്