കായികം

പന്തിലെ കൃത്രിമം; സ്മിത്തും വാര്‍ണറും രാജിവെച്ചു, ടിം പെയ്ന്‍ താത്കാലിക നായകന്‍

സമകാലിക മലയാളം ഡെസ്ക്

പന്തില്‍ കൃത്രിമം നടത്തിയെന്ന് കുറ്റസമ്മതം നടത്തിയതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തും, ഉപനായകന്‍ ഡേവിഡ് വാര്‍ണറും സ്ഥാനങ്ങള്‍ രാജിവെച്ചു. രാജ്യത്തിന് അവമതിപ്പുണ്ടാക്കിയ സ്മിത്തിനും താരങ്ങള്‍ക്കും എതിരെ നടപടി വേണമെന്ന് ഓസ്‌ട്രേലിയന്‍ ഭരണകൂടം തന്നെ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി. 

രാജ്യത്തിന് നാണക്കേടുണ്ടാക്കിയ സ്മിത്തിനെ ടീമിന്റെ നായക സ്ഥാനത്ത് നിന്നും മാറ്റണമെന്നും ഓസീസ് സ്‌പോര്‍ട്‌സ് കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. ടിം പെയ്‌നിനെയാണ് പുതിയ ഓസീസ് നായകനായി തിരഞ്ഞെടുത്തിരിക്കുന്നത്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം കളി പുനഃരാരംഭിച്ചപ്പോഴായിരുന്നു ബോളില്‍ കൃത്രിമം നടത്താനുള്ള ഓസീസ് താരങ്ങളുടെ ശ്രമം. സ്റ്റീക്കി ടേപ്പ് ഉപയോഗിച്ച് കൃത്രിമം നടക്കാനുള്ള ശ്രമം ക്യാമറ പിടിച്ചെടുത്തതോടെയാണ് ഓസീസ് താരങ്ങളുടെ പദ്ധതി വിവാദമാകുന്നത്. ഇതിന് പിന്നാലെ വാര്‍ത്താ സമ്മേളനത്തില്‍ സ്മിത്ത് കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.

ടീമിലെ കോച്ചിങ് സ്റ്റാഫിന് ഇതുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്നായിരുന്നു സ്മിത്തിന്റെ പ്രതികരണം എങ്കിലും ഹെഡ് കോച്ച് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് വ്യക്തമായി കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്