കായികം

പന്തില്‍ കൃത്രിമം ബന്‍ക്രോഫ്റ്റിന്റെ സ്ഥിരം പണി? പഞ്ചസാര പോക്കറ്റിലേക്ക് ഇടുന്ന വീഡിയോ പുറത്ത്‌

സമകാലിക മലയാളം ഡെസ്ക്

സ്റ്റിക്കി ടേപ്പ് ഉപയോഗിച്ച് പന്തില്‍ കൃത്രിമം നടത്താന്‍ ശ്രമിച്ചുവെന്ന് വ്യക്തമായതിന് പിന്നാലെ ആഷസ് പരമ്പരയിലും ഒസീസ് സംഘം ഇതിന് മുതിര്‍ന്നിരുന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. പ്രതിസ്ഥാനത്ത് നില്‍ക്കുന്നതാവട്ടെ  ബെന്‍ക്രോഫ്റ്റും.

ബെന്‍ക്രോഫ്റ്റ്‌ ഇതിന് മുന്‍പും സമാനമായ ശ്രമം നടത്തിയിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആഷസ് പരമ്പരയിലെ മത്സരത്തിനിടെ ഡ്രസിങ് റൂമില്‍ നിന്നും പഞ്ചസാര കൈയ്യിലെടുത്ത് പോക്കറ്റിലേക്ക് ബെന്‍ക്രോഫ്റ്റ്‌ ഇടുന്ന വീഡിയോയാണ് പുറത്തു വരുന്നത്. ദി സണിന്റെ റിപ്പോര്‍ട്ടറാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

പഞ്ചസാര പോക്കറ്റിലേക്ക് ഇട്ടത് ബോളിന്റെ ഷെയ്പ്പില്‍ മാറ്റം വരുത്തുന്നതിന് വേണ്ടിയാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്. പോക്കറ്റില്‍ കിടക്കുന്ന പഞ്ചസാരയില്‍ പന്ത് കുറച്ചധികം തവണ തിരുമ്മി കഴിഞ്ഞാല്‍ പന്തിന്റെ ഷെയ്ഡില്‍ മാറ്റമുണ്ടാകും. പന്തിന്റെ ഒരു ഭാഗത്ത് മിനുസം കളയാന്‍ ഇത് സഹായിക്കും. ഇതായിരിക്കാം ബെന്‍ക്രോഫ്റ്റ്‌ ഉദ്ദേശിച്ചിരിക്കുന്നതെന്നാണ് ആരോപണം.

ഇതുകൂടാതെ, പഞ്ചസാര വായിലിട്ടതിന് ശേഷം വരുന്ന ഉമിനീര് പന്തിന്റെ ഒരു ഭാഗത്ത് പ്രയോഗിക്കുന്നതിനും വേണ്ടിയാവാം ബെന്‍ക്രാഫ്റ്റ് ശ്രമിച്ചിരിക്കുക എന്നും ആരോപണം ഉണ്ട്. മധുരം കൂടുതലായി അടങ്ങിയ കട്ടി കൂടിയ ഉമിനീര് പന്തിന്റെ ഒരു ഭാഗത്ത് കട്ടി കൂട്ടുന്നതിനും സഹായിക്കും. പന്തിന്റെ പരുപരുത്ത കാഠിന്യം കുറച്ച് കൂടി നില്‍ക്കുന്ന ഭാഗത്തായിരിക്കും ഈ ഉമിനീര് പ്രയോഗിക്കുക. റിവേഴ്‌സ് സ്വിങ് എറിയുന്നതിന് വേണ്ടി ബെന്‍ക്രാഫ്റ്റ് ലക്ഷ്യം വെച്ചിരിക്കുക ഇതായിരിക്കും എന്നും വിലയിരുത്തലുകള്‍ ഉയരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ