കായികം

ഒടിയന്‍ മാണിക്യനെ കാണാന്‍ ഹ്യൂം; ദേ, ഹ്യൂമേട്ടനെന്ന് മോഹന്‍ലാലും

സമകാലിക മലയാളം ഡെസ്ക്

ഐഎസ്എല്ലിന്റെ ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് വെറുതെ കളിച്ചു പോകാന്‍ ഇറങ്ങിയിരിക്കുകയല്ല എന്ന ആരാധകര്‍ക്ക് ആദ്യ കളി മുതല്‍ തന്നെ വ്യക്തമാക്കി കൊടുത്തത് മൈതാനത്ത് നിറഞ്ഞു കളിച്ച ആ മൊട്ടത്തലയനായിരുന്നു. തങ്ങള്‍ക്ക് ആരവം മുഴക്കി പിന്തുണയ്ക്കാന്‍ സ്വന്തമായൊരു ഫുട്‌ബോള്‍ ക്ലബ് എന്ന സ്വപ്‌നം യാഥാര്‍ഥ്യമായപ്പോള്‍ ഹ്യൂമേട്ടന്‍ എന്ന് മഞ്ഞപ്പട കൂട്ടം ആ മൊട്ടത്തലയനെ വിളിച്ചു. 

ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും ആരാധകക്കൂട്ടത്തെ പോലെ തന്നെ പറയുന്നു ഹ്യൂമേട്ടന്‍ എന്ന്. ഒടിയന്‍ മാണിക്യനെ കാണാന്‍ ഇയാന്‍ ഹ്യൂം കോഴിക്കേട്ടേക്കെത്തുകയായിരുന്നു. പാലക്കാട്ടെ സെറ്റിലെത്തിയായിരുന്നു കൂടിക്കാഴ്ച. 

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലാലേട്ടനെ കാണാന്‍ സാധിച്ചുവെന്ന് പറഞ്ഞാണ് മോഹന്‍ലാലിന് ഒപ്പമുള്ള ഫോട്ടോ ഹ്യൂം ഫേസബുക്കിലൂടെ ഷെയര്‍ ചെയ്തത്. ഹ്യൂമേട്ടനൊപ്പം എന്നായിരുന്നു മോഹന്‍ലാല്‍ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി എഴുതിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി