കായികം

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് രാഹുല്‍ ദ്രാവിഡും, ഇലക്ഷന്‍ ഐക്കണാവും

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന വാദമായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഒരിടയ്ക്ക് നിറഞ്ഞു നിന്നിരുന്നത്. അണ്ടര്‍ 19 ലോക കപ്പ് ജയിച്ചെത്തിയ ദ്രാവിഡിനും സംഘത്തിനും വ്യത്യസ്ത പാരിതോഷികം പ്രഖ്യാപിച്ച ബിസിസിഐ നടപടിയെ ദ്രാവിഡ് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ഇത്. 

എന്നാല്‍ രാഷ്ട്രിയത്തിലേക്കിറങ്ങാന്‍ ഇന്ത്യന്‍ മുന്‍ നായകന്‍ യാതൊരു താത്പര്യവും ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. പക്ഷേ 2018ല്‍ കര്‍ണാടക പോളിങ്ങ് ബൂത്തിലേക്ക് പോകുമ്പോള്‍ ജനങ്ങളെ തെരഞ്ഞെടുപ്പിനെ കുറിച്ച് ബോധവത്കരിപ്പിക്കാന്‍ ദ്രാവിഡ് ഉണ്ടാകും. ഇലക്ഷന്‍ ഐക്കണായി രാഹുല്‍ ദ്രാവിഡിനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുത്തു കഴിഞ്ഞു. 

224 അംഗ കര്‍ണാടക അസംബ്ലിയിലേക്ക് മെയ് 12നാണ് തിരഞ്ഞെടുപ്പ്. മെയ് 15ന് വേട്ടെണ്ണും. തെരഞ്ഞെടുപ്പ് പ്രക്രീയയിലേക്ക് സംസ്ഥാനത്തെ റിമോട്ട് മേഖലയിലുള്ളവരെ വരെ എത്തിക്കുന്നതിനാണ് ദ്രാവിഡിനെ കര്‍ണാടകയുടെ ഇലക്ഷന്‍ ഐക്കണായി  നിയോഗിച്ചിരിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീലര്‍ സഞ്ജീവ് കുമാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍