കായികം

ധവാന്‍ അല്ല, കെയിന്‍ വില്യംസണ്‍ നയിക്കും സണ്‍റൈസേഴ്‌സിനെ

സമകാലിക മലയാളം ഡെസ്ക്

പതിനൊന്നാം സീസണില്‍ ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കും. പന്തില്‍ കൃത്രിനം നടത്തിയ കുറ്റത്തിന് ഡേവിഡ് വാര്‍ണറെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തേക്ക വിലക്കിയതിനെ തുടര്‍ന്നാണ് സണ്‍റൈസേഴ്‌സിന് പുതിയ നായകനെ കണ്ടെത്തേണ്ടി വന്നത്. 

കഴിവുള്ള ഒരു കൂട്ടം കളിക്കാരെ നയിക്കാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് താനെന്ന് കെയിന്‍ വില്യംസണ്‍ പറയുന്നു. 2015ലായിരുന്നു വില്യംസണ്‍ സണ്‍റൈസേഴ്‌സില്‍ എത്തുന്നത്. മൂന്ന് സീസണുകളില്‍ നിന്നും 411 റണ്‍സാണ് കീവീസ് നായകന്‍ ഹൈദരാബാദിന് വേണ്ടി സ്‌കോര്‍ ചെയ്തത്. 

ശിഖര്‍ ധവാനായിരിക്കും വാര്‍ണര്‍ക്ക് പകരം സണ്‍റൈസേഴ്‌സിനെ നയിക്കാന്‍ നിയോഗിക്കപ്പെടുക എന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. അങ്ങിനെ വന്നാല്‍ ഐപിഎല്ലിലെ എട്ട് ടീമുകളേയും ഇന്ത്യക്കാരന്‍ നയിക്കുക എന്ന പ്രത്യേകതയ്ക്ക് കൂടി പതിനൊന്നാം സീസണ്‍ നല്‍കിയേനെ. 

എന്നാല്‍ കീവീസിനെ മൂന്ന് ഫോര്‍മാറ്റുകളിലും ജയത്തിലെത്തിക്കുന്ന വില്യംസിന്റെ മികവാണ് സണ്‍റൈസേഴ്‌സിന്റെ നായക സ്ഥാനത്തേക്കും ന്യൂസിലാന്‍ഡ് നായകനെ എത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍