കായികം

അനസ് ഇനി മഞ്ഞക്കുപ്പായത്തില്‍ കളിക്കും; ജിങ്കനൊപ്പം ഉരുക്കുകോട്ട തീര്‍ക്കാന്‍ മലപ്പുറംകാരന്‍

സമകാലിക മലയാളം ഡെസ്ക്

ഒടുവില്‍ ആ മലപ്പുറംകാരന്‍ മഞ്ഞക്കുപ്പായത്തിലേക്കെത്തുന്നു.
ഇന്ത്യന്‍ പ്രതിരോധ നിര താരം അനസ് എടത്തൊടിക്ക ഇനി മലയാളികള്‍ക്ക് മുന്നില്‍ മഞ്ഞക്കുപ്പായത്തില്‍ കളിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് അനസുമായി ധാരണയിലെത്തി. 

രണ്ട് വര്‍ഷത്തെ കരാറിലാണ് അനസിനെ മാനേജ്‌മെന്റ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിക്കുന്നത്. ജംഷഡ്പൂരിന് വേണ്ടിയായിരുന്നു അനസ് ഐഎസ്എല്‍ നാലാം സീസണില്‍ കളത്തിലിറങ്ങിയത്. റെക്കോര്‍ഡ് തുകയ്ക്കായിരുന്നു ജംഷഡ്പൂര്‍ അനസിനെ സ്വന്തമാക്കിയതെങ്കിലും പരിക്ക് വില്ലനായതിന് തുടര്‍ന്ന് ഭൂരിഭാഗം കളികളും അനസിന് നഷ്ടമായിരുന്നു. 

ജംഷഡ്പൂരിനായി എട്ട് കളികളില്‍ മാത്രമായിരുന്നു അനസിന് കളത്തിലിറങ്ങാനായത്. ഇന്ത്യന്‍ ടീമില്‍ സന്ദേഷ് ജിങ്കാനൊപ്പം വല കാക്കുന്ന അനസ് ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയാല്‍ മഞ്ഞപ്പടയുടെ പ്രതിരോധ കൂട്ട കൂടുതല്‍ ശക്തമാകും. ആദ്യ രണ്ട് സീസണുകളില്‍ ഡല്‍ഹിക്ക് വേണ്ടിയായിരുന്നു ഈ മലപ്പുറംകാരന്‍ ബൂട്ടണിഞ്ഞത്. 

കൊച്ചിയില്‍ മഞ്ഞപ്പടയ്ക്ക് മുന്നില്‍ മഞ്ഞക്കുപ്പായത്തില്‍ കളിക്കുക എന്നത് തന്റെ സ്വപ്‌നമാണെന്ന് അനസ് പറഞ്ഞിരുന്നു. അനസിനെ മഞ്ഞക്കുപ്പായത്തില്‍ കാണണം എന്ന ആഗ്രഹം ബ്ലാസ്‌റ്റേഴ്‌സ് ആരാധകരും ഉന്നയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ