കായികം

ഹിറ്റ്മാന്‍ പറത്തിയ സിക്‌സുകള്‍ക്കൊപ്പം ഒരു ധോനിയുമെത്തില്ല; പന്ത് നിലംതൊടാതെ പായിച്ചത് മുന്നൂറ് തവണ

സമകാലിക മലയാളം ഡെസ്ക്

പഞ്ചാബിനെതിരെ ടീമിനെ ജയത്തിലേക്ക് എത്തിച്ച് ഐപിഎല്ലില്‍ തങ്ങളുടെ സാധ്യതകള്‍ നിലനിര്‍ത്തിയതിനൊപ്പം രോഹിത് ശര്‍മ മറ്റൊരു വ്യക്തിഗത നേട്ടം കൂടി പിന്നിട്ടു. പതിനൊന്നാം സീസണില്‍ ഹിറ്റ്മാന്റ് വെടിക്കെട്ട് ശരിക്കുമൊന്ന് ആസ്വദിക്കാന്‍ ആരാധകര്‍ക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ലെങ്കിലും ബൗണ്ടറി ലൈനിന് മുകളിലൂടെ ഏറ്റവും കൂടുതല്‍ തവണ പന്ത് പായിച്ച ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡ് രോഹിത് തന്റെ പേരിലാക്കി. 

എല്ലാ ട്വിന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലുമായി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡാണ് രോഹിത്ത് തന്റെ പേരിലാക്കിയിരിക്കുന്നത്. ട്വിന്റി20 ക്രിക്കറ്റില്‍ 300 സിക്‌സുകള്‍ പറത്തിയ മറ്റൊരു ഇന്ത്യക്കാരന്‍ ഇല്ല. 

പഞ്ചാബിനെതിരെ ജയം പിടിച്ചായിരുന്നു മുജീബിന്റെ പന്തില്‍ സിക്‌സ് പറത്തി രോഹിത്ത് റെക്കോര്‍ഡും പിന്നിട്ടത്. രാജ്യാന്തര ട്വിന്റി20യില്‍ 78 സിക്‌സുകളും, ഐപിഎല്‍ കരിയറില്‍ 183 സിക്‌സുമാണ് രോഹിത് ഇതുവരെ അടിച്ചു പറത്തിയിട്ടുള്ളത്. ബാക്കിയുള്ള നാല്‍പത് സിക്‌സുകള്‍ പിറന്നത് ട്വിന്റി20 ചാമ്പ്യന്‍സ് ലീഗ്, സയിദ് മുഷ്ദഖ് അലി ട്രോഫി എന്നിവയില്‍ നിന്നെല്ലാമാണ്. 

അങ്ങിനെ 301 സിക്‌സുകളാണ് രോഹിത്തിന്റെ പേരില്‍ ഇപ്പോഴുള്ളത്. ട്വിന്റി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് പറത്തിയ താരം ക്രിസ് ഗെയിലാണ്. 844 തവണയാണ് ഗെയില്‍ പന്ത് നിലം തൊടിയിക്കാതെ അടിച്ചു പറത്തിയത്. ഗെയ്‌ലിന് പിന്നിലുള്ള പൊള്ളാര്‍ഡ് അടിച്ചതാവട്ടെ 525 സിക്‌സും. മക്കല്ലമാണ് സിക്‌സുകളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്ത്. 445 സിക്‌സുകളാണ് മക്കല്ലത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഏറ്റവും കൂടുതല്‍ സിക്‌സ് പറത്തിയ ലോക താരങ്ങളുടെ ലിസ്റ്റില്‍ ഏഴാം സ്ഥാനത്താണ് രോഹിത്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ