കായികം

ആ മനസ് കാണാതെ പോകരുത്; ക്രീസില്‍ വീണിട്ടും സിറാജിനെ രക്ഷപെടുത്തി എങ്കിടി

സമകാലിക മലയാളം ഡെസ്ക്

ഭാജിയും ജഡേജയും ചേര്‍ന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ പിടിച്ചു കെട്ടിയതിന് പിന്നാലെ ചെന്നൈ അനായാസ ജയത്തിലേക്കെത്തുകയായിരുന്നു. അതിനിടയില്‍ ബാംഗ്ലൂരിന്റെ സിറാജിനെ റണ്‍ ഔട്ടാക്കാന്‍ ലഭിച്ച അവസരം അവിശ്വസനീയമാം വിധം നഷ്ടപ്പെടുത്തി കളയുകയായിരുന്നു ചെന്നൈയുടെ 
എന്‍കിടി.

ബാഗ്ലൂര്‍ ഇന്നിങ്‌സിന്റെ 20ാം ഓവറിലായിരുന്നു സംഭവം. ബോള്‍ ചെയ്യുന്നത് ബ്രാവോ. സൗത്തി സിംഗിളിനായി ഓടാന്‍ മുതിര്‍ന്നുവെങ്കിലും പിന്മാറി.എന്നാല്‍ ഈ സമയം സിറാജ് ക്രീസിന്റെ പകുതി ഓടിയെത്തിയിരുന്നു. തിരിച്ച് സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ഓടാന്‍ ശ്രമിക്കുന്നതിനിടെ പിച്ചില്‍ വീണു. 

ഈ സമയം റണ്‍ ഔട്ടാക്കാന്‍ ചെന്നൈയ്ക്ക് ധാരളം സമയം. എന്നാല്‍ എന്‍കിടിക്ക് പിഴച്ചു. ബ്രാവോയുടെ കൈകളിലേക്കും എന്‍കിടി എറിഞ്ഞ ബോള്‍ എത്തിയില്ല. പന്ത് ബ്രാവോയുടെ മുകളിലൂടെ പോയതോടെ ബാറ്റ് എടുക്കാന്‍ മുതിരാതെ തന്നെ സിറാജ് ക്രിസിലേക്ക് പതിയെ ഓടിയെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി