കായികം

ഇതുപോലൊരു റിലേ ക്യാച്ച് വേറെയില്ല; രാജസ്ഥാനെ ശ്വാസം മുട്ടിച്ച് പഞ്ചാബ് താരങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

വെടിക്കെട്ട് ബാറ്റിങ്ങും, അമ്പരപ്പിക്കുന്ന ബൗളിങ്ങ് പ്രകടനങ്ങള്‍ക്കുമൊപ്പം ഞെട്ടിക്കുന്ന ഫീല്‍ഡിങ്ങും കാണികള്‍ക്ക് മുന്നിലേക്ക് വെച്ചാണ് ഐപിഎല്‍ പതിനൊന്നാം സീസണ്‍ പുരോഗമിക്കുന്നത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്-റോയല്‍ ചലഞ്ചേഴ്‌സ ബാംഗ്ലൂര്‍ മത്സരത്തില്‍ സ്‌ക്വയര്‍ ലെഗില്‍ ബൗണ്ടറി ലൈനിന് തൊട്ടരികില്‍ നിന്നും കോഹ് ലിയുടെ വിക്കറ്റ് എടുത്ത ട്രെന്റ് ബൗള്‍ട്ടിന്റെ ക്യാച്ചിലും അവസാനിക്കുന്നില്ല ഐപിഎല്ലിലെ ഫില്‍ഡിങ് വിസ്മയങ്ങള്‍. 

രാജസ്ഥാന്‍ റോയല്‍സിന്റെ ബെന്‍ സ്‌റ്റോക്കിനെ പുറത്താക്കാന്‍ പഞ്ചാബ് താരങ്ങളായ മായങ്ക് അഗര്‍വാളും, മനോജ് തിവാരിയും ഒരുമിച്ചെടുത്ത ക്യാച്ചാണ് ബോള്‍ട്ടിന്റെ കിടിലന്‍ ക്യാച്ചിന് ഇപ്പോള്‍ വെല്ലുവിളിക്കുന്നത്. വലിയ വില കൊടുത്ത് വാങ്ങിയിട്ടും സീസണില്‍ ഇതുവരെ ബാറ്റുകൊണ്ട് വലിയ നേട്ടം ടീമിന് നേടിക്കൊടുക്കാന്‍ ബെന്‍ സ്റ്റോക്കിന് സാധിച്ചിട്ടില്ല. 

എന്നാല്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ രണ്ട് ബൗണ്ടറി പറത്തി അപകടകാരിയായി ബെന്‍ സ്റ്റോക്ക മാറുന്നതിന് ഇടയിലാണ് അവിശ്വസനീയമായ ക്യാച്ചിലൂടെ പഞ്ചാബ് താരങ്ങള്‍ സ്റ്റോക്കിന്റെ മുന ഒടിച്ചത്. സ്‌റ്റോക്കിന്റെ വിക്കറ്റ് വീണതിന് പിന്നാലെ രാജസ്ഥാന്റെ വിക്കറ്റുകള്‍ തുടരെ വീഴുകയും, റണ്‍ ഒഴുക്ക് നിലയ്ക്കുകയുമായിരുന്നു. ഒരുഘട്ടത്തില്‍, 12.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 100 എന്ന ഭേദപ്പെട്ട സ്‌കോറിലായിരുന്നു രാജസ്ഥാന്‍. എന്നാല്‍ 159 എന്ന വിജയലക്ഷ്യം മാത്രം പഞ്ചാബിന് മുന്നില്‍ വയ്ക്കാനെ രഹാനെയുടെ സംഘത്തിനായുള്ളു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?