കായികം

ഹൈദരാബാദിനെ 150ല്‍ ഒതുക്കി ജയിക്കാനിറങ്ങിയതാണ്; ഒരു കഥ പറയട്ടേയെന്ന് ബാംഗ്ലൂരിനോട് മുംബൈയും പഞ്ചാബും രാജസ്ഥാനും

സമകാലിക മലയാളം ഡെസ്ക്

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തങ്ങള്‍ക്ക് നിര്‍ണായകമായിരുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 150 റണ്‍സില്‍ താഴെ ഒതുക്കി. പക്ഷേ മുംബൈ ഇന്ത്യന്‍സിനും, രാജസ്ഥാന്‍ റോയല്‍സിനും, കിങ്‌സ് ഇലവന്‍ പഞ്ചാബിനും സംഭവിച്ച അതേ ദുരന്തം തന്നെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തേടിയെത്തി. 

അഞ്ച് റണ്‍സ് അകലെ വെച്ച് ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്‍മാര്‍ അടിയറവു പറയുകയായിരുന്നു. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ബാംഗ്ലൂരിന് ജയം അനിവാര്യമായിരുന്നു എങ്കിലും അതിന്റെ പോരാട്ട വീര്യമൊന്നും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളര്‍മാരുടെ പക്കല്‍ വിലപ്പോയില്ല. 

ബാംഗ്ലൂരിന് പുറത്തേക്കുള്ള വഴി തുറന്ന് ഹൈദരാബാദ് പോയിന്റ് ടേബിളില്‍ ഒന്നാമതേക്കുമെത്തി. പതിവ് പോലെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി റാഷിദ് ഖാനും, ഷക്കിബ് അല്‍ ഹസനുമായിരുന്നു ബാംഗ്ലൂര്‍ സ്‌കോറിങ്ങിന്റെ വേഗം കുറച്ചത്. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടു കൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി സന്ദീപ് ശര്‍മയും ബാംഗ്ലൂരിനെ കുഴക്കി. 

9ാം ഓവറില്‍ കെയിന്‍ വില്യംസിന്റെ കയ്യില്‍ നിന്നും രക്ഷപെട്ട കോഹ് ലി ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യൂസഫ് പത്താന്‍ വിക്കറ്റെടുത്ത് കോഹ് ലിയെ പവലിയനിലേക്ക തിരികെ അയച്ചു. മന്ദീപ് സിങ്ങും, ഗ്രാന്‍ഡ്‌ഹോമും ചേര്‍ന്ന് ബാംഗ്ലൂരിനെ ജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവര്‍ എറിയാനെത്തിയ ഭുവനേശ്വര്‍ കുമാര്‍ അതിന് അനുവദിച്ചില്ല. 

അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 12 റണ്‍സ്. എന്നാല്‍ ഭുവി നല്‍കിയത് ആറ് റണ്‍സ് മാത്രം. മൂര്‍ച്ചയുള്ള യോര്‍ക്കറുകളുമായി ഭുവനേശ്വര്‍ ബാംഗ്ലൂരിനെ തകര്‍ത്തപ്പോള്‍ ലെങ്ത്തില്‍ പെര്‍ഫെക്ഷന്‍ കൊണ്ടുവന്ന് സിദ്ധാര്‍ഥ് കൗളും ഭുവിക്ക് പിന്തുണ നല്‍കി. കെയിന്‍ വില്യംസനാണ് മാന്‍ ഓഫ് ദി മാച്ച്. വില്യംസിന്റെ 39 ബോളില്‍ 56 റണ്‍സ് പ്രകടനത്തിന്റെ ബലത്തിലായിരുന്നു ഹൈദരാബാദ് 146 എന്ന സ്‌കോറിലേക്ക് എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍