കായികം

ഓസ്‌ട്രേലിയയുടെ ഭാവി താരങ്ങളെ വാര്‍ത്തെടുക്കും; പന്ത് ചുരണ്ടലില്‍ രാജി വയ്‌ക്കേണ്ടി വന്ന പരിശീലകന് പുതിയ ചുമതല

സമകാലിക മലയാളം ഡെസ്ക്


പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട് ടീമിന്റെ പരിശീലക സ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന ഡാരന്‍ ലെഹ്മാന് പുതിയ ചുമതല നല്‍കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയുടെ നാഷണല്‍ പെര്‍ഫോമന്‍സ് സ്‌ക്വാഡിന്റെ മേല്‍നോട്ട ചുമതലയാണ് മുന്‍ ഓസീസ് പരിശീലകന് നല്‍കിയിരിക്കുന്നത്. 

പന്തില്‍ കൃത്രിമം നടത്തിയ സംഭവത്തില്‍ കോച്ചിങ് സ്റ്റാഫില്‍ ഉള്ളവര്‍ക്ക് ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല എന്ന് സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ വ്യക്തമാക്കിയിരുന്നു എങ്കിലും സമ്മര്‍ദ്ദത്തിന് ഒടുവില്‍ ഡാരന്‍ ലെഹ്മാന് പരിശീലക സ്ഥാനം രാജിവയ്‌ക്കേണ്ടി വരികയായിരുന്നു. 

നാഷണല്‍ പെര്‍ഫോമന്‍സ് സ്‌ക്വാഡിന്റെ തലപ്പത്തേക്ക എത്തിയ ലെഹ്മാനെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മറ്റ് പരിപാടികളിലേക്കും ഉള്‍പ്പെടുത്താനാണ് തീരുമാനം. പുതിയ ചുമതലകള്‍ ഏറ്റെടുക്കുന്നതില്‍ ലെഹ്മാന്റെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണമാണ് ഉണ്ടായിരിക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി